ഗൂഗിൾ മാപ്സിൽ പുതിയ അപ്ഡേഷനുകൾ !!
പുത്തന്‍ അപ്ഡേറ്റുകളുമായി ഗൂഗിള്‍ മാപ്പ്സ്. ലൈവ് വ്യൂ ഫീച്ചറിലാണ് പുതിയ പരിഷ്കാരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്ബോള്‍ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫോണില്‍ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലക്ഷ്യസ്ഥാനത്തില്‍ എത്തുവാന്‍ ഉപയോക്താവിന് ഏത് വഴി എത്ര ദൂരം സഞ്ചരിക്കണമെന്നും ഫീച്ചറില്‍ ലഭ്യമാണ്. പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കണ്ടുപിടിക്കാനും ഇനി ലൈവ് വ്യൂ ഫീച്ചറിലൂടെ സാധിക്കും.