ഫ്ലിപ്കാർട്ടിൽ വമ്പൻ ഷോപ്പിംഗ് ഉത്സവം ഈ മാസം 16 മുതൽ !
ഫ്ലിപ്കാര്‍ട്ടിന്റെ വമ്ബന്‍ ഷോപ്പിംഗ് ഉത്സവമായ ബിഗ് ബില്യണ്‍ ദിനങ്ങള്‍ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ 16 മുതല്‍ ആറ് ദിവസമാണ് ഷോപ്പിങിന്റെ മഹോത്സവം. ഇക്കുറിയും വമ്ബന്‍ ഇളവുകളോടെയും പുതിയ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്തും ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് നീക്കം. ആമസോണിന് പുറമെ റിലയന്‍സും ഇക്കുറി മത്സര രംഗത്തുള്ളത് ഉപഭോക്താക്കള്‍ക്ക് ഏറെ ലാഭകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
വിവിധ കാറ്റഗറികളിലായി ആയിരക്കണക്കിന് ബ്രാന്റുകളും ലക്ഷണക്കിന് വില്‍പ്പനക്കാരെയുമാണ് അണിനിരത്തുന്നത്. ഓരോ മണിക്കൂറിലും ഓഫറുകള്‍ നിരത്തും. ഫ്ലിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ തന്നെ ഓഫറുകള്‍ ലഭിക്കുമെന്നതും പ്രത്യേകതയാണ്.എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തിയാല്‍ പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡ് ഉള്ളവര്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ ലഭിക്കും. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവയിലൂടെ പേമെന്റ് ചെയ്താല്‍ കാഷ്ബാക് ഉറപ്പാണ്. ഇതിന് പുറമെ ഫ്ലിപ്കാര്‍ട്ടിന്റെ പേ ലേറ്റര്‍ ഓപ്ഷനും ലഭിക്കും.
മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം ഓഫര്‍ ലഭിക്കും. ടോയ്സ്, ബേബി കെയര്‍, ഹോം ആന്റ് കിച്ചണ്‍, ഫര്‍ണിച്ചര്‍ ആന്റ് ഗ്രോസറി എന്നിവയ്ക്കും ഓഫറുകള്‍ ഉണ്ടായിരിക്കും. അമിതാഭ് ബച്ചന്‍, വിരാട് കോലി, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സുദീപ് കിച്ച, മഹേഷ് ബാബു തുടങ്ങിയവരെ അണിനിരത്തി ബിഗ് ബില്യണ്‍ ഡേയ്സിന് പരമാവധി പ്രചാരം കൊടുക്കാനും ഫ്ലിപ്കാര്‍ട്ട് ശ്രമിക്കുന്നുണ്ട്.