സാംസങ് ഗാലക്സി F41 ഇന്ന് ഇന്ത്യൻ വിപണിയിലെത്തും !  

സാംസങ് ഗാലക്‌സി F41 ഇന്ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. സാംസങ് പുതുതായി പ്രഖ്യാപിച്ച എഫ് സീരീസിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. 6,000 എംഎഎച്ച് ബാറ്ററിയും സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറങ്ങുക. ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഫ്ലിപ്പ്കാർട്ട് പ്രത്യേക പേജും അവതരിപ്പിച്ചിട്ടുണ്ട്.ഫ്ലിപ്പ്ർട്ടിലെ ടീസർ പേജ് അനുസരിച്ച് സാംസങ് ഗാലക്‌സി F41 ഇന്ന് വൈകുന്നേരം 5:30നാണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഒരു വെർച്വൽ ലോഞ്ച് ഇവന്റിലൂടെയായിരിക്കും ഡിവൈസ് പുറത്തിറക്കുക എന്നാണ് സൂചനകൾ. 6,000 എംഎഎച്ച് ബാറ്ററി, സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയുൾപ്പെടെയുള്ള ഡിവൈസിന്റെ ചില സവിശേഷതകൾ ഫ്ലിപ്പ്കാർട്ട് ടീസർ പേജിലൂടെ വ്യക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team