ഇലക്ട്രിക് ഹമ്മർ അവതരിപ്പിക്കാനൊരുങ്ങി ജനറൽ മോട്ടോർസ് !  

ഹമ്മറിനെ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജനറല്‍ മോട്ടോര്‍സ്. ഇത്തവണ ഹമ്മര്‍ എത്തുന്നത് ഒരു ഇലക്‌ട്രിക് പതിപ്പിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇവി ഒക്ടോബര്‍ 20 -ന് പുതിയ ഹമ്മര്‍ MLB 2020 വേള്‍ഡ് സീരീസ്, യു‌എസ്‌എയുടെ ‘ദി വോയ്‌സ്’ പതിപ്പ് ഉള്‍പ്പെടെ ഒന്നിലധികം മാധ്യമങ്ങള്‍ വഴി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ ഇവിയ്ക്കായി കമ്പനി മുമ്പ് ഒരു വീഡിയോ ടീസര്‍ പുറത്തിറക്കിയിരുന്നു. ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍ ഉള്‍പ്പടെ മസ്കുലര്‍ ഡിസൈന്‍ GMC ഹമ്മര്‍ ഇവിക്ക് ഉണ്ടാകും. കുത്തനെയുള്ള വിന്‍ഡ്‌ഷീല്‍ഡ്, ബോഡിയുടെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബോണറ്റ് ചെറുതാണ്.റൂഫില്‍ ഘടിപ്പിച്ച സ്‌പോയിലര്‍, നോബിള്‍ ടയറുകളുള്ള ഡ്യുവല്‍-ടോണ്‍ അലോയി വീലുകള്‍, ചരിഞ്ഞ C-പില്ലറുകള്‍, റെയിലുകള്‍ ഇല്ലാതെ പരന്ന റൂഫ്, ഒരു വലിയ ഗ്ലാസ് ഏരിയ, ഒരു ചെറിയ ലോഡിംഗ് ബെഡ് എന്നിവയും ടീസറില്‍ കാണുന്നു.

വരാനിരിക്കുന്ന ഇലക്‌ട്രിക് ഹമ്മര്‍ ഒരു ഫോര്‍-വീല്‍ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമാവധി 1000 bhp കരുത്തും 15,574 Nm ടോര്‍ക്കും ഹമ്മര്‍ ഇവിയുടെ പവര്‍ട്രെയിന്‍ സൃഷ്ടിക്കുന്നു. 96 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വെറും 3.0 സെക്കന്‍ഡ് മതിയാകും. ബാറ്ററി സവിശേഷതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. GMC ഹമ്മര്‍‌ ഇവി അടുത്ത വര്‍ഷം അവസാനത്തോടെ ഉല്‍‌പാദനം ആരംഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team