ഗൂഗിളിന്റെ പുത്തൻ സ്മാർട്ട് ഫോൺ പിക്സൽ 4എ ഇന്ത്യയിൽ അവതരിപ്പിച്ചു !
ഗൂഗിള്‍ തങ്ങളുടെ പുത്തന്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലെ പിക്സല്‍ 4a ഇന്ത്യയിലവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ഒരൊറ്റ പതിപ്പില്‍ ആണ് പിക്സല്‍ 4a വില്പനക്കെത്തിയിരിക്കുന്നത്. പിക്സല്‍ 3a-ടെ പിന്‍ഗാമിയാണ് പിക്സല്‍ 4a. 31,999 രൂപയാണ് ഫോണിന്റെ വില.
റിപ്പോര്‍ട്ട് പ്രകാരം ലോഞ്ച് ഓഫര്‍ എന്ന നിലയ്ക്ക് 29,999 രൂപയ്ക്ക് പിക്സല്‍ 4a സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഈ മാസം 16-ന് ആരംഭിക്കുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സിലാണ് ഗൂഗിള്‍ പിക്സല്‍ 4a-യുടെ വില്പന ആരംഭിക്കുക. ജെറ്റ് ബ്ലാക്ക് എന്ന ഒരൊറ്റ കളര്‍ ഓപ്ഷനില്‍ ആണ് ഗൂഗിള്‍ പിക്സല്‍ 4a അവതരിപ്പിച്ചിരിക്കുന്നത്.ന്യൂ ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ പ്രീ-ബില്‍റ്റ് ആയി ചേര്‍ത്തിട്ടുണ്ട്. ആപ്പുകളും ടെക്സ്റ്റ് മെസ്സേജുകള്‍ എളുപ്പത്തിലും വേഗത്തിലും കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കും. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായി ആണ് ഗൂഗിള്‍ പിക്സല്‍ 4a പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വില്പനക്കെത്തിയ പിക്സല്‍ 4 മോഡലില്‍ നിന്നുള്ള കുറച്ചു ഫീച്ചറുകള്‍ പിക്സല്‍ 4aയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730G SoC പ്രോസസറും 6 ജിബി LPDDR4x റാമും ചേര്‍ന്നതാണ് കരുത്ത്. ഗൂഗിള്‍ പിക്സല്‍ 4a-യ്ക്ക് 5.81 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,340 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ലഭിക്കുന്നത്. 19.5:9 ആസ്പെക്ട് റേഷ്യോയും 443 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയും, എച്ഡിആര്‍ സപ്പോര്‍ട്ടും ഈ ഡിസ്പ്ലേയ്ക്കുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 3,140mAh ബാറ്ററിയാണ് പിക്സല്‍ 4a-യില്‍. 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഗൂഗിള്‍ പിക്സല്‍ 4a-യ്ക്ക്. എന്നാല്‍, ഇത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല.