നിസാൻ ന്റെ പുത്തൻ മാഗ്നൈറ്റ് ഒക്ടോബർ 21 മുതൽ ഇന്ത്യൻ വിപണിയിൽ !
ഇന്ത്യയില്‍ കോംപാക്‌ട് എസ് യു വികള്‍ക്ക് വന്‍ ജനപ്രീതിയാണുള്ളത്. മിക്ക കമ്പനികളും ഈ ശ്രേണിയില്‍ വാഹനം ഇറക്കി രക്ഷനേടിയിട്ടുണ്ട്. ഇപ്പോള്‍ നിസാനും തന്റെ പുതിയ മോഡലുമായി ആഭ്യന്തര വിപണിയില്‍ രംഗപ്രവേശനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. തങ്ങളുടെ കുഞ്ഞന്‍ എസ് യു വിക്ക് കമ്പനി മാഗ്നൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്ടോബര്‍ 21ന് വാഹനം ആഭ്യന്തര വിപണിയില്‍ എത്തും.
നിസാന്‍ മാഗ്‌നൈറ്റ് ജപ്പാനില്‍ രൂപകല്‍പ്പന ചെയ്തതാണെങ്കിലും ഡിസൈന്‍ ഘടകങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. റെനോനിസാന്‍ CMFA+ പ്ലാറ്റ് ഫോമിലാണ് ഈ കോംപാക് ട് എസ് യുവി നിര്‍മിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇത് വരാനിരിക്കുന്ന റെനോ കിഗറുമായി പങ്കിടും. എല്‍ ഇ ഡി ഹെഡ്‌ലാമ്ബ്, വെര്‍ട്ടിക്കലല്‍ മോഷന്‍ ഗ്രില്‍ ഫ്രെയിം, ഡേ ടൈം റണ്ണിംഗ് ലാമ്പ് സ്‌റ്റൈലിഷ് ഡ്യുവല്‍ ടോണ്‍ അലോയ്, കറുത്ത ക്ലാഡിംഗോടുകൂടിയ നീണ്ടുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, പിന്‍ ബമ്ബറിലും വശങ്ങളിലും സില്‍വര്‍ ആക്‌സന്റ് എന്നിവ പുറത്തെത്തിയ ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
രണ്ട് ട്യൂണുകളിലായി 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് നിസാന്‍ മാഗ്‌നൈറ്റ് അവതരിപ്പിക്കും. അതിലൊന്ന് നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റായിരിക്കും. ഇത് 70 bhp കരുത്തായിരിക്കും ഉത്പാദിപ്പിക്കുക. മറ്റൊന്ന് 100 bhp പവര്‍ നിര്‍മിക്കുന്ന ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും ആയിരിക്കും. എഞ്ചിന്‍ ഒരു മാനുവല്‍ ഗിയര്‍ബോക്‌സിലേക്കും സിവിടി ഓട്ടോമാറ്റിക്കും ലഭ്യമാണ്. അടുത്ത വര്‍ഷം ആരംഭത്തിലാകും ഈ കോംപാക്‌ട് എസ് യു വി ഇന്ത്യയില്‍ എത്തുക.