ATM ൽ നിന്നും പണം പിൻവലിക്കാൻ QRD കോടുമായ SBI യോനോ ലൈറ്റ് !
എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കാന്‍ എസ്.ബി.ഐ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. യോനോ ലൈറ്റ് ആപിലെ ക്യു.ആര് (ക്വിക് റെസ്പോണ്‍സ്) കോഡ് എ.ടി.എമ്മിലെ ക്യൂ.ആര് കോഡില്‍ റീഡ് ചെയ്താണ് ഇടപാട് സാധ്യമാക്കുക.
യോനോ ലൈറ്റ് ആപില്‍ പിന്‍വലിക്കേണ്ട തുക രേഖപ്പെടുത്തിയാല്‍ ക്യു.ആര് കോഡ് തെളിയും. എ.ടി.എമ്മിലും ക്യു.ആര് കോഡുണ്ടാകും. മൊബൈലിലെ കോഡ് എ.ടി.എമ്മിലെ കോഡില്‍ കാണിച്ചാല്‍ പണം പുറത്തുവരും.