ഇന്ധന ആവിശ്യകത ഉയർന്നു !
ഇന്ത്യയിലെ അണ്‍ലോക്ക് നടപടിക്രമങ്ങള്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങളെയും വ്യക്തികളുടെ യാത്രകളെയും പിന്തുണച്ചതിനാല്‍ സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യകത ഉയര്‍ന്നു. എന്നാല്‍, ഉപഭോഗം മുന്‍ വര്‍ഷത്തേക്കാള്‍ ഇപ്പോഴും ദുര്‍ബലമായി തുടരുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പെട്രോളിയം ഇന്ധനങ്ങളുടെ ഉപഭോഗം സെപ്റ്റംബറില്‍ 7.2 ശതമാനം ഉയര്‍ന്ന് 15.47 ദശലക്ഷം ടണ്ണായി മാറി. ജൂണിന് ശേഷം ആദ്യമായാണ് ഇന്ധന ആവശ്യകതയില്‍ ഇത്രമാത്രം വര്‍ധന രേഖപ്പെടുത്തുന്നത്. ജൂണില്‍ പ്രതിമാസ വര്‍ധന 16.09 ദശലക്ഷം ടണ്ണായിരുന്നു.
എന്നാല്‍, ഒരു വര്‍ഷം മുമ്ബത്തെ സമാന കാലയളവില്‍ നിന്ന് ഡിമാന്‍ഡ് 4.4 ശതമാനം ഇടിഞ്ഞു, തുടര്‍ച്ചയായ ഏഴാം തവണയാണ് വാര്‍ഷിക അടിസ്ഥാനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലാണ് (പിപിഎസി) വിവരങ്ങള്‍ പുറത്തുവിട്ടത്.