അമേരിക്കൻ തെരഞ്ഞെടുപ്പ് -നിയന്ത്രങ്ങളായി ട്വിറ്റെർ !
അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. ഇതിന്റെ ഭാഗമായി ട്വിറ്റര്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ കടുത്ത് നടപടികളുമായി എത്തിയിരിക്കുകയാണ് കമ്ബനി. തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഫലത്തെയും അട്ടിമറിക്കുന്ന ഇടപെടലുകള്‍ തടയുകയും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുമാണ് ട്വിറ്ററിന്റെ ലക്ഷ്യം.
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമുള്ള ട്വീറ്റുകള്‍ ‘ലേബല്‍’ ചെയ്യപ്പെടും. ഉപയോക്താക്കള്‍ ഇത് റീട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ മുന്നറിയിപ്പ് നല്‍കുമെന്നും ശരിയായ വിവരങ്ങളിലേക്ക് വഴികാട്ടുമെന്നും ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.
നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റുള്ളവര്‍ ലൈക്ക് ചെയ്ത ട്വീറ്റുകള്‍ റെക്കമെന്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചേക്കും.
കൂടാതെ, ഓട്ടോമാറ്റിക് ആയുള്ള റെക്കമെന്റേഷനുകള്‍ നിര്‍ത്തിവെക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു. ട്വീറ്റുകളുടെ പ്രചാരം വേഗത തിരഞ്ഞെടുപ്പ് നടക്കുന്ന ആഴ്ചയില്‍ നിയന്ത്രിക്കും. മാത്രമല്ല, ഉപയോക്താക്കള്‍ ആഗോള ട്വിറ്റര്‍ റീട്വീറ്റ് ചെയ്യുമ്ബോള്‍ സ്വന്തം അഭിപ്രായം കൂടി പങ്കുവെക്കാന്‍ അവരെ നിര്‍ബന്ധിക്കുമെന്നും ട്വിറ്റര്‍ പ്രഖ്യാപിച്ചു.