ഥാറിനോട് മത്സരിക്കാൻ ഗുർഖയുടെ പുതുതലമുറ വരുന്നു !
ഫോഴ്സിന്റെ പുതുതലമുറ ഗുര്‍ഖ നിരത്തുകളിലെത്താനൊരുങ്ങുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് വരും മാസങ്ങളില്‍ പുതുതലമുറ ഗുര്‍ഖ അവതരിപ്പിച്ചേക്കും. മഹീന്ദ്ര ഥാര്‍ ആയിരിക്കും പ്രധാന എതിരാളി. ഗുര്‍ഖ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ബോഡി കവര്‍ ചെയ്യാതെയുള്ള ഓട്ടത്തില്‍ പുതിയ ഗൂര്‍ഖയുടെ ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും മറ്റും വ്യക്തമാക്കുന്നുണ്ട്. പുതിയ നിറങ്ങളിലും ഇത്തവണ ഗുര്‍ഖ പ്രതീക്ഷിക്കാമെന്നാണ് സൂചന. പുതിയ മോഡലിലും ഗുര്‍ഖയുടെ മുഖമുദ്രയായ പരുക്കന്‍ ഭാവം കാണാം. പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംമ്ബര്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്ബ്, ഹെഡ്ലാമ്ബിന് ചുറ്റിലുമുള്ള ഡി.ആര്.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍.