വിവോ V20 വിപണിയിൽ  

വിവോയുടെ പുത്തൻ V സ്മാർട്ട്ഫോൺ ശ്രേണിയിലെ ആദ്യ ഫോൺ ആയാണ് V20-യുടെ വരവ്.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ കഴിഞ്ഞ മാസം ആഗോള വിപണിയിലെ അവതരിപ്പിച്ച V20 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയിലവതരിപ്പിച്ചു. ക്യാമറയ്ക്ക് പ്രാധാന്യമുള്ള വിവോ V20 സെപ്റ്റംബറിൽ എത്തിയ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ്. ഒപ്പം മെലിഞ്ഞ 7.38 എംഎം മാത്രമുള്ള പാനൽ ആണ് വിവോ V20-യുടെ ആകർഷണം.

8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന വിവോ V20-യ്ക്ക് യഥാക്രമം 24,990 രൂപയും, 27,990 രൂപയുമാണ് വില. മിഡ്‌നെറ്റ് ജാസ്, മൂൺലൈറ്റ് സൊണാറ്റ, സൺസെറ്റ് മെലഡി എന്നിങ്ങനെ 3 നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന വിവോ V20-യുടെ വില്പന ഈ മാസം 20 മുതലാണ് ആരംഭിക്കുക. വിവോ V ശ്രേണിയിലെ ആദ്യ ഫോൺ ആണ് V20. വിലക്കുറവുള്ള വിവോ V20 എസ്ഇയും ലോഞ്ചിന് തയ്യാറാവുന്നുണ്ട് എന്ന് എന്ന് വിവോ വ്യക്തമാക്കി.

വിവോ V20
ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായ ഫൺടച്ച് OS 11 ആണ് വിവോ V20-യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.44-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,400 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേയാണ് ഹാൻഡ്‌സെറ്റിന്. 20:9 ആസ്പെക്ട് റേഷ്യോ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ടകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസ്സർ V20-യിൽ 8 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു.
എഫ് / 1.89 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് വിവോ V20-യ്ക്ക്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി V20-യുടെ മുൻവശത്ത് എഫ് / 2.0 ഓട്ടോഫോക്കസ് ലെൻസുള്ള 44 മെഗാപിക്സൽ ക്യാമെറയാണ്‌. 4K സെൽഫി വീഡിയോ, സ്റ്റെഡിഫേസ് സെൽഫി വീഡിയോ, സൂപ്പർ നൈറ്റ് സെൽഫി 2.0, ഡ്യുവൽ-വ്യൂ വീഡിയോ, സ്ലോ-മോ സെൽഫി വീഡിയോ, മൾട്ടി-സ്റ്റൈൽ പോർട്രെയിറ്റ് തുടങ്ങിയവ പ്രീലോഡ് ചെയ്താണ് V20-യിൽ ഇടം പിടിച്ചിരിക്കുന്നത്.
33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,000mAh ബാറ്ററിയാണ് V20-യ്ക്ക്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർദ്ധിപ്പിക്കാവുന്ന 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് ആണ് ഫോണിന്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിനുണ്ട്. വെറും 171 ഗ്രാം ആണ് ഫോണിന്റെ ഭാരം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team