5 ലക്ഷം രൂപ വിപണി മൂല്യം കടന്ന് ഇൻഫോസിസ് “  

മുംബൈ: രണ്ടാംപാദത്തിലെ മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഇന്‍ഫോസിസിന്‌ നേട്ടമായി. സെപ്‌റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസ്‌ 20.5 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്‌. ഇന്നലെ ഇന്‍ഫോസിസ്‌ ഓഹരികള്‍ മികച്ച മുന്നേറ്റമാണ്‌ കാഴ്‌ചവച്ചത്‌. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു.


രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയാണ്‌ ഇന്‍ഫോസിസ്‌. ഇന്നലെ അഞ്ചു ശതമാനത്തോളം നേട്ടം കൈവരിച്ച കമ്പനി ഓഹരികള്‍ 1,186 രൂപയിലെത്തിയിരുന്നു. നിക്ഷേപകര്‍ ലാഭമെടുത്തതോടെ 2.09 ശതമാനം നഷ്‌ടത്തില്‍ 1,113.25ലാണ്‌ ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ടി.എസി.എസ്‌ കഴിഞ്ഞാല്‍ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയാണ്‌ ഇന്‍ഫോസിസ്‌.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team