ബി‌എം‌ഡബ്ല്യു ഇന്ത്യ പുതിയ എന്‍ട്രി ലെവല്‍ മോഡലായ 2 സീരീസ് ഗ്രാന്‍ കൂപ്പെയെ പുറത്തിറക്കി.  

ബി‌എം‌ഡബ്ല്യു ഇന്ത്യ പുതിയ എന്‍ട്രി ലെവല്‍ മോഡലായ 2 സീരീസ് ഗ്രാന്‍ കൂപ്പെയെ പുറത്തിറക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഡംബര കാറിന്റെ പ്രാരംഭ പതിപ്പായ സ്‌പോര്‍ട്‌ലൈന്‍ വേരിയന്റിന് 39.30 ലക്ഷം രൂപയാണ് വില.

അതേസമയം 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ ഉയര്‍ന്ന M സ്പോര്‍ട്ട് വേരിയന്റിന് 41.40 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ബി‌എം‌ഡബ്ല്യു ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു.

50,000 രൂപ ടോക്കണ്‍ തുക നല്‍കി കമ്പനിയുടെ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ആഢംബര സെഡാന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.3-സീരീസ് G20 ഉപയോഗിക്കുന്ന CLAR പ്ലാറ്റ്‌ഫോമിന് വിപരീതമായി ബി‌എം‌ഡബ്ല്യു 2-സീരീസ് ഗ്രാന്‍ കൂപ്പെ ആഢംബര കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെലവുകുറഞ്ഞ സെഡാനായി മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team