2021 മുതൽ ഹാങ്ങ് ഔട്ടും ഗൂഗിൾ ചാറ്റിലേക്ക് മാറിയേക്കും!
അടുത്തവര്‍ഷം മുതല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റുമെന്ന് ഗൂഗിള്‍. ജിമെയിലിനുള്ളിലും പ്രത്യേക ചാറ്റ് ആപ്ലിക്കേഷനായും ഗൂഗിള്‍ ചാറ്റ് ലഭ്യമാവും. സേവനങ്ങള്‍ തികച്ചും സൗജന്യവും ഓട്ടോമാറ്റിക്കും ആണ്. ഡയറക്ട് മെസേജ്, ഗ്രൂപ്പ് മെസേജ്, അതിവേഗ സെര്‍ച്ച്, ഇമോജി റിയാക്ഷനുകള്‍, റിപ്ലൈ സജഷനുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഗൂഗിള്‍ ചാറ്റില്‍ ലഭിക്കും.ഫിഷിങ് പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ജിമെയിലിന് വേണ്ടി നിര്‍മിച്ച സുരക്ഷാ സംവിധാനങ്ങളൊക്കെയും ഗൂഗിള്‍ ചാറ്റിനും ലഭിക്കും.അതായത് ചാറ്റ് വഴി ഒരു ലിങ്ക് അയച്ചാല്‍ അത് തത്സമയം പരിശോധിച്ച് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുകയും അല്ലാത്തവ ചൂണ്ടിക്കാണിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം ഇത് ഹാങ്ഔട്ട്സിലെ വോയ്സ് പിന്തുണ നീക്കംചെയ്യും.