ട്രെയിൻ ടൂറിസം ജനുവരി മുതൽ!  

കൊച്ചി: കൊവിഡ് മൂലം നിറുത്തിവച്ച ഐ.ആര്‍.സി.ടി.സിയുടെ റെയില്‍ ടൂറിസം പദ്ധതികള്‍ ജനുവരിയില്‍ പുനരാരംഭിക്കും. ആഡംബര ട്രെയിനുകളിലെ യാത്രകള്‍ക്ക് മുന്‍പെങ്ങുമില്ലാത്ത പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടക ടൂറിസത്തിന്റെ കീഴിലുള്ള ദക്ഷിണേന്ത്യയിലെ ഏക ആഡംബര ട്രെയിനായ ഗോള്‍ഡന്‍ ചാരിയറ്റിലെ യാത്രാ പാക്കേജുകളാണ് ആദ്യം ഉണ്ടാവുക. ഈ ട്രെയിനിന്റെ ഉടമസ്ഥാവകാശം കര്‍ണാടക ടൂറിസം വകുപ്പിനാണെങ്കിലും ഓപ്പറേഷന്‍ ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐ.ആര്‍.സി.ടി.സിക്കാണ്.

ബംഗളുരുവി​ല്‍ നി​ന്ന് ആരംഭി​ച്ച്‌ കര്‍ണാടക, കേരളം, തമി​ഴ്നാട്, ഗോവ എന്നി​വി​ടങ്ങളി​ലെ ടൂറി​സ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശി​ച്ച്‌ ബംഗളുരുവി​ല്‍ തന്നെ യാത്ര അവസാനി​ക്കുന്ന മൂന്ന് വ്യത്യസ്തപാക്കേജുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team