ഇന്ത്യയിലെ ഇ – വ്യാപാരത്തിൽ പ്രതീക്ഷി​ക്കുന്നത് 40% വര്‍ദ്ധന!!!  

ഇന്ത്യയുടെ ഇ – വ്യാപാരത്തി​ല്‍ ഇക്കൊല്ലം 40% വര്‍ദ്ധിനവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴി​ഞ്ഞ വര്‍ഷം 23% ആയി​രുന്നു വളര്‍ച്ച. ഉപഭോക്താക്കളുടെ എണ്ണം കഴി​ഞ്ഞ വര്‍ഷത്തെ 135 ദശലക്ഷത്തി​ല്‍ നി​ന്ന് 160 ദശലക്ഷം ആകുമെന്നും കരുതപ്പെടുന്നു.

ലോകത്തെ നാലാമത്തെ വലി​യ റീട്ടെയ്ല്‍ മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. അതും അസംഘടി​തമായ വ്യാപാരമാണ് ബഹുഭൂരി​ഭാഗവും. ഈ മേഖല പി​ടി​ച്ചടക്കുകയാണ് ഇ വി​പണി​യി​ലെ എല്ലാ വമ്പന്മാരുടെയും ലക്ഷ്യം. രാജ്യത്തെ 850 പട്ടണങ്ങളി​ലായി​ ആമസോണ്‍​ 20000 ലോക്കല്‍ ഷോപ്പുകളെയും ഫ്ളി​പ്പ്കാര്‍ട്ട് 50,000 ലോക്കല്‍ ഷോപ്പുകളെയും ഉള്‍പ്പെടുത്തി​ വി​തരണ ശൃംഖല ശക്തി​പ്പെടുത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team