2021 റെനോ ക്വിഡ് ഇലക്‌ട്രിക് – യൂറോപ്യന്‍ വിപണിയില്‍ റെനോ അനാച്ഛാദനം ചെയ്തു!
പുതിയ ഡാസിയ സ്പ്രിംഗ് ഇലക്‌ട്രിക് (2021 റെനോ ക്വിഡ് ഇലക്‌ട്രിക്) യൂറോപ്യന്‍ വിപണിയില്‍ റെനോ അനാച്ഛാദനം ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് 2021 -ല്‍ ഔദ്യോഗിക ആരംഭിക്കും. യൂറോപ്പിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് കാറായിരിക്കും ഇത്.
ആദ്യം ചെറിയ ഇലക്‌ട്രിക് ഹാച്ച്‌ബാക്ക് കാര്‍ ഷെയറിംഗ് സേവനങ്ങള്‍ക്കായി ലഭ്യമാക്കും, പിന്നീട് സ്വകാര്യ ഉപഭോക്താക്കള്‍ക്കായി റീട്ടെയില്‍ വില്‍പ്പനയും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ക്വിഡ് ഇലക്‌ട്രിക്കിന്റെ പവര്‍ട്രെയിനില്‍ 44 bhp കരുത്തും, 125 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്‌ട്രിക് മോട്ടോറും 28.6 കിലോവാട്ട് ബാറ്ററി പായ്ക്കും ഉള്‍പ്പെടുന്നു.
14 മണിക്കൂറിനുള്ളില്‍ പുതിയ ക്വിഡ് ഇലക്‌ട്രിക് ബാറ്ററി പായ്ക്ക് 2.3 കിലോവാട്ട് ഗാര്‍ഹിക സോക്കറ്റ് വഴി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. 3.7 കിലോവാട്ട് വാള്‍ബോക്സ് വഴി 8 മണിക്കൂര്‍ 30 മിനിറ്റിലും 7.4 കിലോവാട്ട് വാള്‍ബോക്സ് വഴി അഞ്ച് മണിക്കൂറിനുള്ളിലും പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. വാഹനത്തിന് 125 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ കഴിയും.ഇക്കോ മോഡില്‍, വാഹനം 31 bhp കരുത്തും 100 കിലോമീറ്റര്‍ പരമാവധി വേഗതയും നല്‍കുന്നു.
WLTP ഡ്രൈവിംഗ് സൈക്കിള്‍ അനുസരിച്ച് പൂര്‍ണ്ണ ചാര്‍ജില്‍ 225 കിലോമീറ്ററും WLTP സിറ്റി സൈക്കിള്‍ അനുസരിച്ച് 295 കിലോമീറ്റര്‍ മൈലേജും ഇലക്‌ട്രിക് ഹാച്ച്‌ബാക്ക് വാഗ്ദാനം ചെയ്യുന്നു. നാല് മുതിര്‍ന്നവര്‍ക്ക് മാന്യമായ ക്യാബിന്‍ സ്പെയിസും 300 ലിറ്റര്‍ ബൂട്ട് സ്പെയിസും ഇലക്‌ട്രിക് ഹാച്ച്‌ബാക്ക് വാഗ്ദാനം ചെയ്യുന്നു. DAB റേഡിയോ, വോയ്‌സ് കണ്‍ട്രോള്‍, 3.5 ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഓപ്ഷണലായി മീഡിയ നാവിഗേഷനും മള്‍ട്ടിമീഡിയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും സവിശേഷതകള്‍ ആണ്.