പാട്ട് ഓർമയുണ്ട്, ഏതാണെന്നറിയില്ലേ ?? ഇനി ഒന്ന് മൂളിയാൽ മതി, പാട്ട് ഗൂഗിൾ പറഞ്ഞു തരും!  

സംഗീത പ്രേമികള്‍ക്ക്​ വല്ലാത്തൊരു അങ്കലാപ്പ്​ സമ്മാനിക്കുന്ന ചില സാഹചര്യങ്ങളുണ്ട്​. ഒരു പാട്ടി​ന്റെ വരിയോ, പാട്ട്​ പാടിയ ആളെയോ സംഗീത സംവിധായകനെയോ അറിയില്ല, എന്നാല്‍, ആ പാട്ട്​ ഏതാണെന്ന് ചെറുതായി​ മൂളാന്‍ മാത്രം അറിയാം. എന്ത്​ വില കൊടുത്തും ആ പാട്ട്​ കണ്ടെത്തേണ്ടതുണ്ട്​. ആര്‍ക്കെങ്കിലും മൂളിക്കൊടുത്താലോ അവര്‍ തലചൊറിയും. ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്​ ഗൂഗ്​ള്‍.

നമ്മുടെ മനസിലുള്ള പാട്ട്​ മൂളിയോ, അതിന്റെ ഈണം വിസിലടിച്ചോ അത്​ ഏത്​ പാട്ടാണെന്ന്​ കണ്ടെത്താനായുള്ള സംവിധാനമാണ്​ ഗൂഗ്​ള്‍ അവതരിപ്പിച്ചിരിക്കുന്നത്​. ഗൂഗ്​ള്‍ ആപ്പി​ന്റെ ഏറ്റവും പുതിയ അപ്​ഡേറ്റിലൂടെയാകും ഫീച്ചര്‍ എത്തുക.ആപ്പ്​ തുറന്നതിന്​ ശേഷം സേര്‍ച്ച്‌​ ബാറിലെ മൈക്ക്​ ​ഐകണില്‍ ക്ലിക്ക്​ ചെയ്​ത്​ “what’s this song’ എന്ന്​ പറയുക. അല്ലെങ്കില്‍ “Search a song” എന്ന ബട്ടണില്‍ ക്ലിക്ക്​ ചെയ്യുക. ശേഷം 15 സെക്കന്‍ഡുകളോളം നിങ്ങളുടെ മനസിലുള്ള പാട്ട്​ മൂളുക. പാട്ട് ഞങ്ങള്‍​ കണ്ടെത്തിത്തരുമെന്ന്​ ഗൂഗ്​ള്‍ അവകാശപ്പെടുന്നു.

ഗൂഗ്​ള്‍ ആപ്പ്​ വഴി പരീക്ഷിച്ച്‌​ പരാജയപ്പെട്ടവര്‍ക്ക്​ ഗൂഗ്ള്‍​ അസിസ്റ്റന്‍റ്​ വഴിയും പാട്ടുകള്‍ കണ്ടെത്താന്‍ ശ്രമിക്കാം. ‘ഹേയ്​ ഗൂഗ്​ള്‍ എന്ന്​ പറഞ്ഞ്​ അസിസ്റ്റന്‍റിനെ വരുത്തുക. ശേഷം “what’s this song’എന്ന്​ പറഞ്ഞാല്‍ നമ്മള്‍ മൂളുന്നതിനായി അസിസ്റ്റന്‍റ്​ കാതോര്‍ക്കും. മനസിലുള്ള പാട്ട്​ മൂളിയാല്‍ അസിസ്റ്റന്‍റ്​ അത്​ ഏതാണെന്ന്​ സ്​ക്രീനില്‍ കാണിച്ചുതരികയും ചെയ്യും. പരീക്ഷിച്ച്‌​ നോക്കിയ പാട്ടുകളില്‍ 90 ശതമാനവും ഗൂഗ്​ള്‍ ശരിയായി കണ്ടെത്തിത്തരുന്നുമുണ്ട്​.

”നിങ്ങള്‍ ചെറുതായി പാട്ട്​ മൂളിയതിന്​ ശേഷം മെഷീന്‍ ലേണിങ്​ അല്‍ഗോരിതത്തി​ന്റെ സഹയത്തോടെ അത്​​ ഏത്​ പാട്ടാണെന്ന്​​ ഞങ്ങള്‍ കണ്ടെത്തും. പാട്ടി​ന്റെ ഈണം വളരെ കൃത്യമായി മൂളേണ്ട ആവശ്യം പോലുമില്ല. ട്യൂണിന്​ അനുസരിച്ച്‌​ ഏറ്റവും അനുയോജ്യമായത്​ തന്നെ ഞങ്ങള്‍ പറഞ്ഞുതരും”. ഗൂഗ്​ള്‍ സേര്‍ച്ചി​ന്റെ സീനിയര്‍ പ്രൊഡക്​ട്​ മാനേജറായ കൃഷ്​ണ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team