ചൈനയിലെ കൊവിഡ് വാക്‌സിന് മികച്ച ഫലം; കൈകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം  

ലോകമെമ്പാടും കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കൊറോണവൈറസിനെ തുരത്താന്‍ വാക്‌സിന്‍ നിര്‍മ്മാണം വിവിധ രാജ്യങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ചൈനയില്‍ നിന്ന് വാക്‌സിന്റെ നിര്‍മ്മാണത്തെ സംബന്ധിച്ച് പോസിറ്റീവായുള്ള വാര്‍ത്തകള്‍ പുറത്തുവരികയാണ്. ചൈനയുടെ പരീക്ഷണ വാക്‌സിനില്‍ നിന്ന് കൊറോണവൈറസിനെതിരെ ആന്റിബോഡി പ്രതികരണം ഉണ്ടായതായി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ കണ്ടെത്തലുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷ്‌ക്രിയമായി മുഴുവന്‍ സാര്‍സ്- കോവ്- 2 വൈറസിനെ അടിസ്ഥാനമാക്കിയുള്ള ചൈനയുടെ പരീക്ഷണ വാക്‌സിന്‍ ചെറിയ പ്രാരംഭഘട്ട ക്രമരഹതിമായ ക്ലിനിക്കല്‍ ട്രയലിന്റെ ഫലമാണ് ഈ കണ്ടെത്തല്‍.


ഈ വര്‍ഷം ഏപ്രില്‍ 29 നും ജൂലൈ 30 നും ഇടയിലാണ് ചൈനയില്‍ വാക്‌സിനുകള്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ അടങ്ങുന്നതാണ് പരീക്ഷണം.
കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിന് ശേഷം എല്ലാ സ്വീകര്‍ത്താക്കള്‍ക്കും 42 ദിവസത്തിനുള്ളില്‍ ആന്റിബോഡി പ്രതികരണം പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണ സമയത്ത് പങ്കെടുത്ത ആര്‍ക്കെങ്കിലും വാക്‌സിനോട് പ്രതികൂല പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ വാക്‌സിന്‍ കാന്‍ഡിഡേറ്റ് സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ലാന്‍സെറ്റ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


ചൈനയുടെ കൊവിഡ്- 19 വാക്‌സിന്‍പരീക്ഷണത്തിനായി 18 നും 80 നും ഇടയില്‍ പ്രായമുള്ള 600 ലധികം ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പ്രാരംഭഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്തു. ബിബിഐബിപി- കോര്‍വ് എന്നാണ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്. സിഎന്‍ബിജിയുടെ ഉപസ്ഥാപനമായ ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്‌സ് ആണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team