വ്യത്യസ്തമായ ലോക റെക്കോഡ് കരസ്ഥമാക്കി സി.ബി.എസ്.ഇ
24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്ലാസ് എന്ന റെക്കോര്‍ഡ് ഇനി സി.ബി.എസ്.ഇ ക്ക് സ്വന്തം. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.ഇ ഒക്ടോബര്‍ 14, 15 തീയതികളിലായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കി. ഇതില്‍ ഒക്ടോബര്‍ 14ന് മാത്രം പങ്കെടുത്തത് 13,000 പേരാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ പുതിയ നേട്ടം കൈവരിച്ച സി.ബി.എസ്.ഇ യെ അഭിനന്ദിച്ചു.
ഇന്റല്‍ കമ്പിനി സി.ബി.എസ്.ഇയുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതല്‍ പങ്കു ചേര്‍ക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വരും കാലങ്ങളില്‍ സ്‌കൂളുകളില്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായിരിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എ.ഐ ഫോര്‍ യൂത്ത് വെര്‍ച്വല്‍ സിംപോസിയം എന്ന പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണെന്ന് ഇന്റല്‍ ഡയറക്ടര്‍ ശ്വേത ഖുരാന പറഞ്ഞു.