ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം  

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഒഴിവുള്ള 85 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെയും ഡിഗ്രിക്ക് ലഭിച്ച മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.


നിയമനം ലഭിക്കുന്നവര്‍ 33,000 രൂപയായിരിക്കും തുടക്കത്തിലുള്ള ശമ്പളം. സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളുടെ കാര്യങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിന് പുറമെ സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.
ഡിഗ്രിയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാനാകും. 26 വയസിന് താഴെയുള്ളവരായിരിക്കണം. 2020 നവംബര്‍ 7 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവുണ്ട്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ ലഭിച്ച സ്‌കോറും ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കും കണക്കാക്കിയായിരിക്കും നിയമനം നടത്തുക. 80 ശതമാനം പ്രാധാന്യം ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനും 20 ശതമാനം ഡിഗ്രി പരീക്ഷയ്ക്കുമായിരിക്കും.
ജനറല്‍ വിഭാഗത്തിനും ഒ.ബി.സിക്കാര്‍ക്കും 800 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ എന്നിവര്‍ 400 രൂപ അടച്ചാല്‍ മതിയാകും. നവംബര്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും https://www.iisc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team