ZOOM ൽ ഇനി മുതൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ!
എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സൗകര്യം.വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ സൂം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നു. ഈ സൗകര്യം അടുത്തയാഴ്ച മുതല്‍ ലഭ്യമാവും എന്ന് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്ബനി വ്യക്തമാക്കിയത്. സൂം മീറ്റിങുകള്‍ക്ക് കൂടുതല്‍ സുരക്ഷുയും സ്വകാര്യതയും കമ്ബനി ഇതുവഴി വാഗ്ദാനം ചെയ്യുന്നു.
നാല് ഘട്ടങ്ങളിലായാണ് എന്‍ക്രിപ്ഷന്‍ എത്തിക്കുക. റിപ്പോര്‍ട്ട് പ്രകാരം ടെക്‌നിക്കല്‍ പ്രിവ്യൂ എന്ന നിലയില്‍ മാത്രമേ തുടക്കത്തില്‍ ലഭ്യമാക്കൂ. എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് മുമ്ബ് അഭിപ്രായങ്ങള്‍ അറിയുന്നതിന് വേണ്ടിയാണിത്.
മറ്റൊരാള്‍ മീറ്റിങുകളില്‍ നുഴഞ്ഞു കയറുന്നതും സ്വകാര്യത നഷ്ടപ്പെടുത്തുന്നതും തടയുന്നതിന് വേണ്ടിയാണ് വീഡിയോ കോളുകള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ മോഡിലുള്ള ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ ഒരു സമയം 200 അംഗങ്ങളെ ഉള്‍പ്പെടുത്താനും കഴിയും.