പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  

2020-21 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയല്‍ റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org ആപ്ലിക്കേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകള്‍ വഴി അവരവരുടെ ട്രയല്‍ റാങ്കും അലോട്ട്മെന്റും പരിശോധിക്കാം. ഓപ്ഷനുകളില്‍ മാറ്റം വരുത്തന്നതിനും, അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തുന്നതിനും 24ന് വൈകിട്ട് അഞ്ചു വരെ സമയം അനുവദിച്ചിട്ടുണ്ട്. ട്രയല്‍ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാല്‍ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നല്‍കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team