ഇനി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് :  

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്സവകലാത്തോട് അനുബന്ധിച്ചാണ് ബോണസ്. 30 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം നൽകുന്നതാണ് പ്രഖ്യാപനം. ഒറ്റ തവണയായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിനു കീഴിലാണ് പണം നൽകുക. വിജയദശമിയ്ക്ക് മുമ്പെ പണം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‍കര്‍ വ്യക്തമാക്കി.


പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ ഉള്ള 2019-20ലെ ബോണസ് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. മൊത്തം 30 ലക്ഷത്തിലധികം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിൻെറ പ്രയോജനം ലഭിയ്ക്കും. മൊത്തം 3,737 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
ഉത്സവകാലത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപയുടെ സഹായം അടുത്തിടെ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 10 തവണകളായി പണം തിരിച്ചടച്ചാൽ മതിയാകും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപയുടെ ബോണസ് പ്രഖ്യാപിച്ച് കഴിഞ്ഞു. മൊത്തം 48 ലക്ഷം ജീവനക്കാര്‍ക്ക് ഇതിൻെറ പ്രയോജനം ലഭിയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team