ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന തുടരുന്നു!  

ദില്ലി: ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ദിവസങ്ങള്‍ അവസാനിച്ച സമയത്തും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന അവസാനിച്ചിട്ടില്ല. ആദ്യമായാണ്, ഒരു മാസം നീണ്ടുനില്‍ക്കുന്ന വില്‍പ്പന ആമസോണ്‍ രാജ്യത്ത് പ്രഖ്യാപിക്കുന്നത് . ഇവര്‍ക്കൊപ്പം ഐസിഐസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഡിസ്‌ക്കൗണ്ടും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണ്‍ ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ഒക്ടോബര്‍ 24 മുതല്‍ നല്‍കുന്നതായിരിക്കും. 28 വരെയാണ് ഇതിന്റെ കാലാവധിയുള്ളത്.

ഐസിഐസിഐ ബാങ്കിന് പുറമെ എച്ച്‌ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ആമസോണ്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.പുതിയ ഫോണുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണുകള്‍ കൈമാറാനും ചെലവില്ലാത്ത ഇഎംഐ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team