ഗൂഗ്​ള്‍ അവരുടെ സേര്‍ച്ച്‌​ എഞ്ചിന്‍ ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന് പരാതി!  

ടെക്​ ഭീമനായ ഗൂഗ്​ളിനെതിരെ വിശ്വാസ വഞ്ചന കേസ്​ ഫയല്‍ ചെയ്​ത്​ യു.എസ്​ നീതിന്യായ വകുപ്പ്​. ഗൂഗ്​ള്‍ അവരുടെ സേര്‍ച്ച്‌​ എഞ്ചിന്‍ ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ്​ പരാതി. നിലവില്‍ ആഗോളതലത്തിലുള്ള സ്വീകാര്യതയും ബന്ധങ്ങളും മറ്റും എതിരാളികളെ തരംതാഴ്​ത്താന്‍ കമ്പനി ഉപയോഗപ്പെടുത്തിയെന്നും യു.എസ്​ ജസ്റ്റിസ്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ ചൂണ്ടിക്കാട്ടുന്നു. യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതിയില്‍ ഫയല്‍ ചെയ്​ത കേസിലാണ്​ ഗൂഗ്​ള്‍ അവരുടെ സേര്‍ച്ച്‌​ എഞ്ചിന്‍ ബിസിനസില്‍ മുന്നേറാന്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളെ കുറിച്ച്‌​ വിശദീകരിക്കുന്നത്​.

എതിരാളികളായ മറ്റ്​ സേര്‍ച്ച്‌​ എഞ്ചിനുകള്‍ ഫോണുകളില്‍ ഓപ്ഷ്​നായി നല്‍കുന്നതടക്കം ഒഴിവാക്കാനായി കമ്ബനികളുമായി രഹസ്യകരാര്‍ ഗൂഗ്​ള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന്​ അവര്‍ക്കെതിരെ വന്ന പരാതിയില്‍ വ്യക്​തമാക്കുന്നുണ്ട്​.ഡക്​ഡക്​ ഗോ, മൈക്രോസോഫ്റ്റ്​ ബിങ്​, യാഹൂ പോലുള്ള നിരവധി ചെറുതും വലുതുമായ സേര്‍ച്ച്‌​ എഞ്ചിനുകള്‍ക്കെതിരെയായിരുന്നു ഗൂഗ്​ളി​െന്‍റ രഹസ്യമായുള്ള നീക്കം. ഫോണുകള്‍ അടക്കമുള്ള വിവിധ ഗാഡ്​ജറ്റുകളില്‍ ഉപയോക്​താക്കള്‍ക്ക് നീക്കം ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ ഗൂഗ്​ള്‍ സേര്‍ച്ച്‌​ എഞ്ചിന്‍ നിര്‍ബന്ധിതമായി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്​തുവരുന്നതായും പരാതിയില്‍ പറയുന്നുണ്ട്​.

ആപ്പിള്‍ ഐ ഫോണുകളിലെ വെബ്​ ബ്രൗസറായ സഫാരിയുടെ പ്രധാന സേര്‍ച്ച്‌​ എഞ്ചിനായി നിലനിര്‍ത്തുന്നതിന്​ ഗൂഗ്​ള്‍ ആപ്പിളിന്​ വര്‍ഷാവര്‍ഷം 12 ബില്യണ്‍ ഡോളര്‍ പണമായി നല്‍കുന്നുണ്ട്​. ആപ്പിളി​ന്റെ വാര്‍ഷിക വരുമാനത്തി​ന്റെ 20 ശതമാനത്തോളം വരുമത്​. ആപ്പിളിന്റെ സേര്‍ച്ച്‌​ എഞ്ചിന്‍ എന്ന സ്ഥാനം പോയാല്‍ അത്​ വലിയ വെല്ലുവിളിയാകുമെന്നാണ്​ കമ്പനി കരുതുന്നതെന്നും ഗൂഗ്​ളിനെതിരെ വന്ന ലോസ്യൂട്ടില്‍ പറയുന്നു.

അതേസമയം, തങ്ങള്‍ക്കെതിരെ വന്ന പരാതികള്‍ക്ക്​ മറുപടിയുമായി ഗൂഗ്​ള്‍ടെക്​ ഭീമനായ ഗൂഗ്​ളിനെതിരെ വിശ്വാസ വഞ്ചന കേസ്​ ഫയല്‍ ചെയ്​ത്​ യു.എസ്​ നീതിന്യായ വകുപ്പ്​. ഗൂഗ്​ള്‍ അവരുടെ സേര്‍ച്ച്‌​ എഞ്ചിന്‍ ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ്​ പരാതി. നിലവില്‍ ആഗോളതലത്തിലുള്ള സ്വീകാര്യതയും ബന്ധങ്ങളും മറ്റും എതിരാളികളെ തരംതാഴ്​ത്താന്‍ കമ്ബനി ഉപയോഗപ്പെടുത്തിയെന്നും യു.എസ്​ ജസ്റ്റിസ്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ ചൂണ്ടിക്കാട്ടുന്നു. യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതിയില്‍ ഫയല്‍ ചെയ്​ത കേസിലാണ്​ ഗൂഗ്​ള്‍ അവരുടെ സേര്‍ച്ച്‌​ എഞ്ചിന്‍ ബിസിനസില്‍ മുന്നേറാന്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളെ കുറിച്ച്‌​ വിശദീകരിക്കുന്നത്​.

എതിരാളികളായ മറ്റ്​ സേര്‍ച്ച്‌​ എഞ്ചിനുകള്‍ ഫോണുകളില്‍ ഓപഷ്​നായി നല്‍കുന്നതടക്കം ഒഴിവാക്കാനായി കമ്ബനികളുമായി രഹസ്യകരാര്‍ ഗൂഗ്​ള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന്​ അവര്‍ക്കെതിരെ വന്ന പരാതിയില്‍ വ്യക്​തമാക്കുന്നുണ്ട്​. എത്തുകയും ചെയ്​തു. എല്ലാം തെറ്റായ ആരോപണങ്ങളാണെന്ന്​ പറഞ്ഞ അവര്‍, ആപ്പിള്‍ ഗൂഗ്​ളിനെ സേര്‍ച്ച്‌​ എഞ്ചിനായി സ്വീകരിച്ചത്​ ഗൂഗ്​ള്‍ ഏറ്റവും മികച്ചതായത്​ കൊണ്ടാണെന്നും വ്യക്​തമാക്കി. വിന്‍ഡോസില്‍ ബിങ് ആണ്​​ സേര്‍ച്ച്‌​ എഞ്ചിനായി വരുന്നതെന്നും അവിടെ എന്തുകൊണ്ടാണ്​ ഗൂഗ്​ള്‍ വരാത്തതെന്നും ബ്ലോഗ്​ പോസ്റ്റില്‍ കമ്പനി ചോദിക്കുന്നു. ​

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team