എല്‍.ഐ.സി പുതിയ ജീവന്‍ ശാന്തി പോളിസി അവതരിപ്പിച്ചു!
ചെന്നൈ: എല്‍.ഐ.സി പുതിയ ജീവന്‍ ശാന്തി പോളിസി അവതരിപ്പിച്ചു. വ്യക്തിഗത, സിംഗിള്‍ പ്രീമിയം വാര്‍ഷിക പ്ലാനാണിത്. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പ്ളാന്‍ പര്‍ച്ചേസ് ചെയ്യാം. പ്ലാനിന്റെ ആരംഭത്തില്‍ തന്നെ വാര്‍ഷിക നിരക്കുകള്‍ ഉറപ്പുനല്‍കുന്നുണ്ട്.
സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് വാര്‍ഷിക പ്ളാനുകള്‍ പുതുക്കിയ ജീവന്‍ ശാന്തി പ്ളാനിനുണ്ട്. കുടുംബത്തിലെ രണ്ടുപേര്‍ക്ക് ചേര്‍ന്ന് ജോയിന്റ് ലൈഫ് ഓപ്‌ഷന്‍ തിരഞ്ഞെടുക്കാം. 1.50 ലക്ഷം രൂപയാണ് പുതുക്കിയ പദ്ധതിയുടെ കുറഞ്ഞ വാങ്ങല്‍വില. അംഗപരിമിതര്‍ക്ക് 50,000 രൂപ. വാര്‍ഷികം, അര്‍ദ്ധവാര്‍ഷികം, ത്രൈമാസം, മാസം എന്നിങ്ങനെ ആന്വിറ്റികള്‍ ലഭ്യമാണ്. പ്ളാനില്‍ ചേരാനുള്ള പ്രായപരിധി 30-79 വയസ്.