വാട്സ്ആപ്പ് ബിസിനെസ്സ് ഉപയോഗിക്കാൻ പണം കൊടുക്ക്ണം – ഫേസ്ബുക്!  

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആപ്പുകളില്‍ മുമ്പനാണ്​ വാട്​സ്​ആപ്പ്​. ഭീമന്‍തുക നല്‍കി ഫേസ്​ബുക്ക്​ സ്വന്തമാക്കിയ ഈ ജനപ്രിയ മെസ്സേജിങ്​ ആപ്പ്​ ഉപയോഗിക്കുന്നവരില്‍ പലര്‍ക്കും ഇപ്പോഴും ഒരു സംശയം ബാക്കിയുണ്ട്​. ​ മാതൃകമ്പനിയായ​ ഫേസ്​ബുക്കിന്​ വാട്​സ്​ആപ്പ് കൊണ്ട്​ എന്താണ്​​ ഗുണം. ഇന്‍സ്റ്റഗ്രാമും ഫേസ്​ബുക്കും പരസ്യങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്തു​മ്പോൾ വാട്​സ്​ആപ്പ്​ യാതൊരു പരസ്യങ്ങളുമില്ലാതെ മികച്ച സേവനം നല്‍കി മുന്നോട്ടുപോകുന്നു. ഇതുകൊണ്ട്​ എന്താണ്​ ലാഭം…?

എന്നാല്‍, വാട്ട്‌സ്‌ആപ്പില്‍ നിന്ന് വരുമാനം നേടാനുള്ള പദ്ധതിയുടെ ഭാഗമായി, പുതിയ നീക്കത്തിനൊരുങ്ങുകയാണ്​ ഫേസ്​ബുക്ക്​.തങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കാന്‍ വാട്​സ്​ആപ്പ്​ സേവനം ഉപയോഗിക്കുന്ന ബിസിനസുകള്‍ക്കായി ആപ്ലിക്കേഷനില്‍ ഇ-കൊമേഴ്‌സ് ഓപ്ഷനുകളും ഹോസ്റ്റിംഗ് സേവനങ്ങളും ആരംഭിക്കുമെന്ന് ഫേസ്​ബുക്ക്​ വ്യക്​തമാക്കി. വൈകാതെ ‘വാട്​സ്​ആപ്പ്​ ബിസിനസ്’​ ആപ്പ്​ ഉപയോഗിക്കുന്നവരില്‍ നിന്നും പണമീടാക്കി തുടങ്ങുമെന്നും ഫേസ്​ബുക്ക്​ മുന്നറിയിപ്പ്​ നല്‍കുന്നുണ്ട്​.

മൊത്തത്തില്‍, ഷോപ്പിംഗ്, ഫേസ്ബുക്ക് ഹോസ്റ്റിംഗ് സേവനങ്ങള്‍, ബിസിനസ് സെയില്‍സ് എന്നീ മൂന്ന് വരുമാന സ്ട്രീമുകളാണ്​ ഫേസ്​ബുക്ക്​ വാട്​സ്​ആപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നത്​. പുതിയ മാറ്റം പ്രകാരം ബിസിനസുകള്‍ക്ക്​ വാട്​സ്​ആപ്പില്‍ അവരുടെ ഉത്​പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കും. ഫേസ്​ബുക്ക്​ ഷോപ്​സ്​ വഴിയാകും വില്‍പ്പന. ‘ലഭ്യമായ ഉല്‍‌പ്പന്നങ്ങള്‍‌ പരിശോധിക്കുന്നതിനും ചാറ്റില്‍‌ നിന്നുതന്നെ ഉപയോക്​താക്കള്‍ക്ക്​ സാധനങ്ങള്‍ വാങ്ങാനുമുള്ള സൗകര്യങ്ങള്‍‌ വിപുലീകരിക്കുമെന്നും ഫേസ്​ബുക്ക്​ വ്യക്​തമാക്കി.

മറ്റൊരു സേവനം ഫേസ്​ബുക്ക്​ ഹോസ്റ്റിങ്​ ആണ്​. ബിസിനസുകള്‍ക്ക്​ വാടസ്​ആപ്പ്​ മെസ്സേജുകള്‍ മികച്ച രീതിയില്‍ മാനേജ്​ ചെയ്യാനുള്ള ഒാപ്​ഷനാണിത്​. വാട്​സ്​ആപ്പ്​ ബിസിനസ്​ ഉപയോഗിക്കുന്ന ചെറുകിട – ഇടത്തര ബിസിനസുകാര്‍ക്ക്​ അവരുടെ ചാറ്റ്​ ഹിസ്റ്ററിയും മെസ്സേജുകളും ഫേസ്​ബുക്ക്​ സെര്‍വറുകകളില്‍ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.

വാട്​സ്​ആപ്പ്​ ബിസിനസിന്​ പണമീടാക്കാനുള്ള കാരണവും ഫേസ്​ബുക്ക്​ വെളിപ്പെടുത്തുന്നുണ്ട്​. രണ്ട്​ ബില്യണിലധികം വരുന്ന ആളുകള്‍ക്ക്​ സൗജന്യമായി അതീവ സുരക്ഷയോടെയുള്ള ചാറ്റിങ്​, കോളിങ് അടക്കമുള്ള മികച്ച​ സൗകര്യങ്ങള്‍ വാട്​സ്​ആപ്പ്​ ഒരുക്കുമ്പോൾ പണമടച്ചുള്ള സേവനം അവതരിപ്പിക്കുക വഴി തങ്ങളുടെ സ്വന്തം ബിസിനസും കെട്ടിപ്പടുക്കുന്നത്​ തുടരാന്‍ കഴിയുമെന്നാണ്​ ഫേസ്​ബുക്കിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team