റിയൽമി വാച്ച് എസ് നവംബർ 2 ന് അവതരിപ്പിക്കും:പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റിയൽമിയുടെ സ്മാർട്ട് വാച്ചിന്റെ പുതിയ വേരിയൻറ് ഉടൻ വിപണിയിൽ പുറത്തിറക്കാൻ പോകുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ റിയൽമി സ്മാർട്ട് വാച്ച് എസ് നവംബർ 2 ന് അവതരിപ്പിക്കുമെന്നാണ് കിട്ടിയ പുതിയ വിവരം. ഈ സ്മാർട്ട് വാച്ച് പാകിസ്ഥാനിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ഈ വർഷം ക്യു 4 ൽ പുതിയ സ്മാർട്ട് വാച്ചുകൾ വരുന്നതിനെക്കുറിച്ച് ബ്രാൻഡ് പറഞ്ഞിരുന്നു. ഈ ടൈംലൈൻ അതിന്റെ വാഗ്ദാനവുമായി യോജിക്കുന്നു. രാജ്യത്ത് വാച്ച് എസ് ലോഞ്ചിനായി റിയൽമി പുറത്തിറക്കിയ ടീസറിൽ കാണിക്കുന്നത് ഈ സ്മാർട്ട് വാച്ചിൻറെ രൂപകൽപ്പനയാണ്. ഇതിനുപുറമെ, ഈ ഡിവൈസിന്റെ സവിശേഷതകളെക്കുറിച്ചും ടീസർ ഒരു ആശയം നൽകുന്നുണ്ട്.
റിയൽമി വാച്ച് എസ്
ട്വിറ്ററിൽ പങ്കിട്ട ടീസറിൽ നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഇതിന് ഒരു വൃത്താകൃതിയിലുള്ള ഡിസ്പ്ലേയാണ് വരുന്നത്. 1.3 ഇഞ്ച് ഓട്ടോ ബ്രൈറ്റ്നെസ് ടച്ച്‌സ്‌ക്രീൻ, ഹാർട്ട്റേറ്റ്, സ്‌പോ 2 മോണിറ്റർ സിസ്റ്റം എന്നിവയുമായാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്. ഇതിൻറെ പ്രീമിയം രൂപത്തിലേക്ക് പോകുമ്പോൾ, വാച്ച് എസ് ഒരു ഒഎൽഇഡി ഡിസ്‌പ്ലേയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 15 ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഈ സ്മാർട്ട് വാച്ച് ഗൂഗിളിൻറെ WearOS പ്രവർത്തിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ഒരു സ്മാർട്ട്ഫോൺ വഴി നിങ്ങളുടെ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും ഈ സ്മാർട്ട് വാച്ചിന് കഴിയും. വാച്ചിൽ സ്വന്തമായി മ്യൂസിക് പ്ലേയ് ചെയ്യാനുള്ള സവിശേഷത ഉണ്ടാകാൻ സാധ്യതയില്ല. 5,000 രൂപ വില വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിലൊന്നാണ് റിയൽമി സ്മാർട്ട് വാച്ച്.
റിയൽമി വാച്ച് എസ് പ്രോ യുഎസിൽ എഫ്‌സിസി സർട്ടിഫിക്കേഷൻ പാസാക്കി
റിയൽമി വാച്ച് എസ് പ്രോ എന്ന പേരിൽ യുഎസിൽ ഈ പുതിയ വിയറബിൾ പുറത്തിറക്കും. ഈ പുതിയ ഡിവൈസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ (എഫ്‌സിസി) അംഗീകരിച്ചതായാണ് റിപ്പോർട്ട്വ്യക്തമാക്കുന്നത്. ഈ പുതിയ ദേവീസിൽ വൃത്താകൃതിയിലുള്ള അമോലെഡ് ഡിസ്പ്ലേ പാനലും 420 എംഎഎച്ച് ബാറ്ററിയും വരുന്നു വരുന്നു.
സ്മാർട്ട് വാച്ചിന് 454 × 454 പിക്‌സൽ റെസല്യൂഷൻ ഉണ്ടെന്നും 1.39 ഇഞ്ച് അളവാണെന്നും എഫ്‌സിസി സർട്ടിഫിക്കേഷൻ നിർദ്ദേശിച്ചു. വാച്ച് എസ് പ്രോയുടെ സവിശേഷതകളിൽ ‘ഡൈനാമിക്’ ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് ട്രാക്കിംഗ്, കലോറി ഇൻടേക്ക് ട്രാക്കിംഗ്, മരുന്ന് ട്രാക്കിംഗ് എന്നിവ ഉൾപ്പെടുന്നു. ഫോൺ വഴി നിങ്ങളുടെ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും സ്മാർട്ട് വാച്ചിന് കഴിയും.