റബറിന്റെ ആഭ്യന്തര വില 150 രൂപ കടന്നു!
അന്താരാഷ്ട്ര വിലയുടെ അതേ കുതിപ്പില്‍ റബറിന്റെ ആഭ്യന്തരവിലയും മെച്ചപ്പെടുന്നു. ആഭ്യന്തരവില ആര്‍എസ്എസ് നാല് ഗ്രേഡിന് ഇന്നലെ 152 രൂപയും അഞ്ചാം ഗ്രേഡിന് 148 രൂപയുമായി. അന്താരാഷ്ട്രവില 180 രൂപ കടന്നു.
ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ആഭ്യന്തരമാര്‍ക്കറ്റില്‍ വില 150 കടക്കുന്നത്. ചരക്കിന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്നലെ 152 രൂപ നിരക്കില്‍ ടയര്‍ കന്പനികള്‍ ഷീറ്റ് വാങ്ങി.
ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ വില 160 കടക്കുമെന്നാണ് സൂചന.നാളെ തുലാമഴ തുടങ്ങുമെന്നതിനാല്‍ റബറിന് വരുംദിവസങ്ങളിലും ഉത്പാദനം കുറയും.
30 ശതമാനം തീരുവ അടച്ച് ഷീറ്റ് ഇറക്കുമതി ചെയ്യുന്നത് വന്നഷ്ടമായതിനാല് മെച്ചപ്പെട്ട വില നല്കി റബര്‍ ഷീറ്റ് വാങ്ങാന്‍ കന്പനികള്‍ താല്പര്യപ്പെടും.