നിര്‍ണ്ണായക കണ്ടെത്തലുമായി നാസ സൂര്യപ്രകാശം ഉള്ളിടത്ത് ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം
വാഷിംഗ്ടണ്‍: ചന്ദ്രനെ കുറിച്ച് നിര്‍ണ്ണായക കണ്ടെത്തലുമായി നാഷണല്‍ ഏറനോടിക്സ് ആന്റ് സ്പേയ്സ് അഡ്മിനിസ്ട്രേഷന് (നാസ). ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് ജലസാന്നിധ്യം കണ്ടെത്തിയതായി നാസ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ ഭൂമിയില്‍ നിന്ന് കാണാവുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്.
ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ജലം ഉപരിതലത്തില്‍ വിസ്തൃതമായും തണുത്തതും നിഴല്‍ ഉള്ളതുമായ സ്ഥലങ്ങളില്‍ മാത്രം ഇത് പരിമിതപ്പെടുന്നില്ലെന്നും കണ്ടെത്തലില്‍ പറയുന്നു.
ചന്ദ്രനിലെ മണ്ണില്‍ സോഫിയ കണ്ടെത്തിയിരിക്കുന്നതിനേക്കാള് 100 മടങ്ങ് വെള്ളമാണ് സഹാറ മരുഭൂമിയില്‍ ഉള്ളതെന്ന് നാസ പറയുന്നു. ‘ഒരു ദശലക്ഷത്തില്‍ 100 മുതല്‍ 412 വരെ ഭാഗങ്ങളില്‍ വെള്ളം ഉണ്ടെന്നും 12 ഔണ്‍സ് കുപ്പിയുടെ വെള്ളത്തിനും ചന്ദ്രോപരിതലത്തില്‍ പരന്നു കിടക്കുന്ന ഒരു ക്യുബിക് മീറ്റര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായും’ നാസ പറഞ്ഞു.
മുമ്പുള്ള നിരീക്ഷണങ്ങള്‍ ചന്ദ്രന്റെ ധ്രുവങ്ങളിലെ ഗര്‍ത്തങ്ങളില്‍ ദശലക്ഷ ടണ്‍ കണക്കിന് ഐസിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നേച്ചര്‍ അസ്ട്രോണമിയിലെ ജേണലിലെ ഒരു ജോഡി പഠനങ്ങള്‍ ചന്ദ്രോപരിതല ജലത്തിന്റെ ലഭ്യതയെ പുതിയ തലത്തിലേക്കാണ് കൊണ്ടുപോകുന്നത്.
വിചാരിച്ചതിലും അധികം വെള്ളം ചന്ദ്രനില്‍ ഉണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വെള്ളം ഇനി കൂടുതല്‍ വ്യാപിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. എളുപ്പത്തില്‍ പ്രവേശിക്കാന്‍ സൂര്യപ്രകാശമുള്ള പ്രദേശങ്ങളില്‍ പോലും ജലസാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു.
15,400 ചതുരശ്ര മൈലിലധികം (40,000 ചതുരശ്ര കിലോമീറ്റര്‍) ചന്ദ്രോപരിതല പ്രദേശങ്ങളില്‍ ഐസ് രൂപത്തില്‍ ജലം കെട്ടിക്കിടക്കാന്‍ കഴിയുമെന്ന് കൊളറാഡോ സര്‍വകലാശാലയിലെ പോള്‍ ഹെയ്ന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു. മുമ്പത്തെ കണക്കുകളേക്കാള്‍ 20 ശതമാനം കൂടുതല്‍ വിസ്തീര്ണ്ണമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ചന്ദ്രന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്ക് സമീപം ഈ ഹിമ- സമ്പന്നമായ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ താപനില വളരെ കുറവാണ്. മൈനസ് 261 ഡിഗ്രി ഫാരന്‍ഹീറ്റ് (മൈനസ് 163 ഡിഗ്രി സെല്‍ഷ്യസ്) ആണ് തണുപ്പ്. അവയ്ക്ക ദശലക്ഷക്കണക്കിന് അല്ലെങ്കില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ വരെ വെള്ളത്തില്‍ നിലനില്ക്കാന് കഴിയും.