റബ്ബർ വിലയിൽ മുന്നേറ്റം!
പഴയ പ്രതാപം വീണ്ടെുക്കാനുള്ള ശ്രമത്തിലാണു റബര്‍ മേഖല. രണ്ടാഴ്ച കൊണ്ടു രണ്ടായിരം രൂപയുടെ മുന്നേറ്റം റബറിനു കാഴ്ചവയ്ക്കാനായതു ഭാവി ശോഭനമാക്കുമെന്ന പ്രതീക്ഷകള്‍ക്കു നിറം പകരുന്നു. ആഗോള റബര്‍ ഉത്പാദനം കോവിഡ് മൂലം തടസപ്പെട്ടത് ഏഷ്യയില്‍ റബര്‍ക്ഷാമം രൂക്ഷമാക്കി. വര്ഷാന്ത്യംവരെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന വിലയിരുത്തലുകള്‍ കണക്കിലെടുത്താല്‍ ഉയര്‍ന്ന റേഞ്ചില്‍ റബര്‍ സഞ്ചരിക്കാം.
ടോക്കോം എക്സ്ചേഞ്ചില്‍ റബര്‍ 300 യെന്നിലേക്കു കയറി, ഒരു വര്‍ഷത്തിനിടെ അമ്ബത് ശതമാനം നിരക്കുകയറി. റബര്‍വില കയറിയതുകണ്ട് ഫണ്ടുകള്‍ ലാഭമെടുപ്പും നടത്തി.
വിദേശത്തെ സാങ്കേതിക തിരുത്തല്‍ മറയാക്കി ഇന്ത്യന്‍ വ്യവസായികള്‍ വാരാവസാനം നിരക്ക് അല്‍പ്പം താഴ്ത്തി. നാലാം ഗ്രേഡ് 14,800ല്‍നിന്ന് 16,500 ലേക്കുയര്‍ത്തി, വാരാന്ത്യം വില അല്‍പ്പം കുറഞ്ഞ്15,900 രൂപയായി. വിലക്കയറ്റം കണ്ടു മധ്യവര്‍ത്തികള്‍ വന്‍തോതില്‍ ഷീറ്റ് സ്റ്റോക്ക് ചെയ്തു, എന്നാല്‍ വില പെടുന്നനെ ഇടിഞ്ഞതു സാന്പത്തിക ഞെരുക്കത്തിലാക്കി.
ടയര്‍ ലോബിക്ക് കാര്യമായി ഷീറ്റ് വാങ്ങാനായില്ല. ഉത്പാദനം കുറവായതിനാല്‍ കാര്‍ഷിക മേഖലകളില്‍നിന്നുള്ള വരവ് നാമമാത്രമാണ്. ഏതാനും മാസങ്ങള്‍ കിലോ 130-133 റേഞ്ചില്‍ നീങ്ങിയ വിപണി പുതിയ ദിശയിലേയ്ക്ക് സഞ്ചരിച്ച സാഹചര്യത്തില്‍ നവംബര്‍-ഡിസംബറില്‍ റബര്‍ വെട്ട് പരമാവധി ഉയര്‍ത്തിയെടുക്കാന്‍ കാര്‍ഷിക മേഖല ശ്രമിക്കും.
അഞ്ചാം ഗ്രേഡ് റബര്‍ 13,900-14,400ല്‍നിന്ന് 14,900-15,400 രൂപയായി. ചെറുകിട വ്യവസായികളില്‍നിന്നുള്ള ഡിമാന്‍ഡില്‍ ലാറ്റക്സ് വില 9500 രൂപയില്‍നിന്നു10,500 ലേക്കു കുതിച്ചശേഷം 10,300 രൂപയിലാണ്.