നാളികേരം :വില വീണ്ടും ഉയരുമെന്ന് നിഗമനം!
നാളികേരോത്പന്നങ്ങളുടെ വില വീണ്ടും ഉയരുമെന്ന നിഗമനത്തിലാണ് ദക്ഷിണേന്ത്യന്‍ മില്ലുകാര്‍, ഇനി എല്ലാ പ്രതീക്ഷകളും ദീപാവലിയിലാണ്. രാജ്യത്ത് എറ്റവും കൂടുതല്‍ ഭക്ഷ്യയെണ്ണയുടെ വില്പന നടക്കുന്നത് ഈ അവസരത്തിലാണ്. ഇതിനിടെ പല ഭാഗങ്ങളിലും നാളികേര ഉത്പാദനം കുറഞ്ഞതു കൊപ്രയ്ക്ക് ഡിമാന്‍ഡ് ഉയര്‍ത്താമെങ്കിലും വന്‍ വിലയ്ക്കു കൊപ്ര എടുക്കാന്‍ പല വ്യവസായികളും ഉത്സാഹിച്ചില്ല. കൊച്ചിയില്‍ കൊപ്ര 11,410ല്‍നിന്നു 11,475 രൂപയായി. വെളിച്ചെണ്ണവില 17,100 രൂപ.