ഇന്ത്യൻ ഓയിലിൻ 8138 കോടി രൂയുടെ ലാഭം!
കൊച്ചി: ഇന്ത്യന്‍ ഓയില്‍ നടപ്പു സാന്പത്തികവര്‍ഷം ആദ്യ രണ്ടു പാദങ്ങളില്‍ 8138 കോടി രൂപ ലാഭം നേടി. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 2,04,686 കോടി രൂപയാണ്.
ഉയര്‍ന്ന ഇന്‍വെന്ററി നേട്ടവും വിനിമയനേട്ടവുമാണ് ഈ കുതിപ്പിനു വഴിയൊരുക്കിയതെന്ന് കന്പനി അധികൃതര്‍ പറഞ്ഞു.
2020 -21 രണ്ടാം പാദത്തില്‍ പ്രവര്‍ത്തന വരുമാനം 1,15,749 കോടി രൂപയാണ്. മുന്‍ വര്‍ഷമിത് 1,32,377 കോടി രൂപയായിരുന്നു.നടപ്പു സാമ്പത്തികവര്‍ഷം ആദ്യ ആറു മാസക്കാലം കയറ്റുമതി ഉള്‍പ്പെടെ 35.403 ദശലക്ഷം മെട്രിക് ടണ്‍ ഉത്പന്നങ്ങള്‍ കമ്പനി വിറ്റഴിച്ചതായി ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എസ്.എം. വൈദ്യ അറിയിച്ചു. ഇക്കാലയളവില്‍ റിഫൈനറികളിലെ മൊത്തം ഉത്പാദനം 26.899 ദശലക്ഷം മെട്രിക് ടണ്ണും ദേശവ്യാപക ശൃംഖലകള്‍ വഴി ലഭ്യമായത് 32.364 ദശലക്ഷം ടണ്ണും ആണ്.