വിപണികൾ പുനർജീവിക്കുന്നു!
ന്യൂഡല്‍ഹി: കോവിഡ് സൃഷ്‌ടിച്ച അനശ്‌ചിതത്വത്തില്‍നിന്നു വിപണികള്‍ തിരിച്ചുവരുന്നു. വിപണികളിലെ പ്രവര്‍ത്തനങ്ങള്‍ കോവിഡിനു മുമ്പുള്ള നിലയിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകളാണു വിവിധ മേഖലകള്‍ തരുന്നത്. രാജ്യത്തെ ഫാക്‌ടറി പ്രവര്‍ത്തനങ്ങള്‍ 12 വര്‍ഷത്തെ ഏറ്റവും മികച്ചനിലയിലാണെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്. ജി.എസ്.ടി, വാഹനം, ഇന്ധന ആവശ്യകത എന്നിവയിലും വ്യക്‌തമായ മുന്നേറ്റം പ്രകടനമാണ്.
രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്‌ക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മേഖലകളാണിത്. ഐ.എച്ച്.എസ്. മാര്‍ക്കിറ്റിന്റെ ദ് നിക്കി മാനുഫാക്‌ചറിങ് പര്‍ച്ചേസിങ് മനേജേഴ്‌സ് സൂചിക ഒക്‌ടോബറില്‍ 58.9 പോയിന്റ് രേഖപ്പെടുത്തി. സെപ്‌റ്റംബറില്‍ ഇത് 56.8 പോയിന്റായിരുന്നു. ലോക്ക്‌ഡൗണ്‍ പഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ഓഗസ്‌റ്റ് വരെ സൂചിക പിന്നിലായിരുന്നു.പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതിനെ തുടര്‍ന്നു ഫാക്‌ടറി ഉല്‍പ്പാദനം വര്‍ധിച്ചു. അതും 12 വര്‍ഷത്തെ മികച് നിലയിലേക്ക്. വിദേശ ആവശ്യകത 2014നു ശേഷമുള്ള മികച്ച നിലയിലാണ്.