പുതിയ ലോഗോയും പാക്കേജ് അവതരിപ്പിച്ച് ബ്രാഹ്മിൻസ്!
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന-പലഹാരപ്പൊടി ബ്രാന്‍ഡ് ബ്രാഹ്മിന്‍സ് പുതിയ ലോഗോയും പാക്കേജ് ഡിസൈനും അവതരിപ്പിച്ചു. തൊടുപുഴയിലെ കമ്ബനി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബ്രാഹ്മിന്‍സ് ഫുഡ്സ് മാനേജിംഗ് ഡയറക്ടര്‍ വി. വിഷ്ണു നമ്ബൂതിരിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണുവും ചേര്‍ന്നു പുതിയ ലോഗോയും ബ്രാന്‍ഡിന്റെ പ്രധാന ഉത്പന്നങ്ങളിലൊന്നായ സാമ്ബാര്പൊടിയുടെ പുതിയ പാക്കേജും അനാവരണം ചെയ്തു.
ബ്രാഹ്മിന്‍സിന്റെ നാലാമത് ഫാക്ടറി തൊടുപുഴയ്ക്കടുത്ത പൈങ്ങോട്ടൂരില്‍ ജനുവരിയില്‍ ഉത്പാദനമാരംഭിക്കുമെന്നും ശ്രീനാഥ് വിഷ്ണു പറഞ്ഞു. 10 ഏക്കര്‍ വിസ്തൃതിയില്‍ ആറു കോടി നിക്ഷേപത്തില്‍ ആധുനിക ഓട്ടോമാറ്റിക് സംവിധാനങ്ങളോടെ ഒരുങ്ങുന്ന പുതിയ ഫാക്ടറി ഉത്പാദനമാരംഭിക്കുന്നതോടെ ബ്രാന്‍ഡിന്റെ ഉത്പാദനശേഷി പ്രതിവര്‍ഷം 12000 ടണ്ണാകും. കഴിഞ്ഞ വര്‍ഷം 85 കോടി രൂപ വിറ്റുവരവ് നേടിയ കമ്ബനി ഈ വര്‍ഷം 100 കോടി കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരിലൊന്നായ ടാറ്റായില്‍ നിന്നു സവിശേഷ ബ്ലെന്‍ഡില്‍ കാപ്പിപ്പൊടി വാങ്ങി ഗ്രൂപ്പ് വിപണിയിലെത്തിച്ച വിക്ടര്‍ ബ്രാന്‍ഡില്‍ പുതിയ വകഭേദങ്ങള്‍ വിപണിയിലിറക്കാനും പരിപാടിയുണ്ട്.
വിറ്റുവരവില്‍ കയറ്റുമതിവിഹിതം 20ശതമാനം നിലനിര്‍ത്തി ആഭ്യന്തരവിപണിയില്‍ കൂടുതല്‍ വളര്‍ച്ച നേടാനാണ് ലക്ഷ്യം. ഗള്‍ഫ്, യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ സാന്നിധ്യം വ്യാപിപ്പിക്കാനും ബ്രാഹ്മിന്‍സ് തയാറെടുത്തു കഴിഞ്ഞു.