പുതിയ ഇന്നോവ ക്രിസ്റ്റ ഫേസ്ലിഫ്റ്റിനെ ടൊയോട്ട ഇന്ത്യയിലും അവതരിപ്പിച്ചു!
കഴിഞ്ഞ മാസം ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തിയ ഇന്നോവ ക്രിസ്റ്റ ഫേസ്ലിഫ്റ്റിനെ ടൊയോട്ട ഇന്ത്യയിലും അവതരിപ്പിച്ചു. G, G+, GX, VX, ZX എന്നിങ്ങനെ വേരിയന്റില്‍ വിവിധ സീറ്റിംഗ് കോമ്ബിനേഷനില്‍ പുത്തന്‍ ഇന്നോവ ക്രിസ്റ്റ എത്തുന്നു. 16.26 ലക്ഷം രൂപ മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.
പുത്തന്‍ ഇന്നോവ ക്രിസ്റ്റ പെട്രോള്‍ മോഡലുകള്‍ക്ക് നിലവില്‍ വില്പനയിലുണ്ടായിരുന്ന ഇന്നോവ ക്രിസ്റ്റയുടെ പെട്രോള്‍ മോഡലുകളെക്കാള്‍ 60,000-70,000 രൂപ കൂടുതലാണ്. ഡീസല്‍ വേരിയന്റുകളുടെ വില 20,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് വര്‍ദ്ധിച്ചിരിക്കുന്നത് റിപ്പോര്‍ട്ട് പറയുന്നു. റീഡിസൈന്‍ ചെയ്ത പുതിയ ബമ്പര്‍, ക്രോം ഔറ്ലൈനിങ്ങുള്ള പിയാനോ ബ്ലാക്ക് റീഡിസൈന്‍ ചെയ്ത ഗ്രില്‍, പുതിയ ‘സ്പാര്‍ക്ലിങ് ബ്ലാക്ക് ക്രിസ്റ്റല്‍ ഷൈന്‍’ നിറം, ക്യാമല്‍ ടാന്‍ നിറത്തിലുള്ള പുതിയ അപ്ഹോള്‍സ്റ്ററി കളര്‍ ഓപ്ഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ / ആപ്പിള്‍ കാര്‍പ്ലേയ് സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് ക്ലിയറന്‍സ് സോനാര്‍ (എംഐഡി ഇന്‍ഡിക്കേഷന്‍ സഹിതം) എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിച്ച 150 എച്ച്‌പി, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 166 എച്ച്‌പി, 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും തന്നെ പുത്തന്‍ ഇന്നോവ ക്രിസ്റ്റയില്‍ തുടരും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാവും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പരിഷ്കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന വേരിയന്റുകളില്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങള്‍. ക്രൂയിസ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഏഴ് എയര്‍ബാഗുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ ഇപ്പോഴുള്ള ഇന്നോവ ക്രിസ്റ്റയിലെ ഫീച്ചറുകള്‍ പുത്തന്‍ മോഡലിലും മാറ്റമില്ലാതെ തുടരുമെന്നാണ് സൂചന.