തിരഞ്ഞെടുപ്പ്- വ്യാപാര മേഖലക്ക് നേരിയ പ്രതീക്ഷ: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാർത്ഥികൾ  

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളും മലപ്പുറം ജില്ലയിലാണ് (4,390). ട്രാൻസ്‌ജെന്റർ വിഭാഗത്തിലെ ഏക സ്ഥാനാർത്ഥി കണ്ണൂർ കോർപ്പറേഷനിലാണ് മത്സരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മത്സര രംഗത്തുള്ളത് 6465 സ്ഥാനാർത്ഥികളാണ്. ഇതിൽ 3343 പുരുഷൻമാരും 3122 സ്ത്രീകളുമാണുള്ളത്. കൊല്ലം 5723 (പു- 3040, സ്ത്രീ- 2683), പത്തനംതിട്ട 3699 (പു- 2014, സ്ത്രീ- 1685), ആലപ്പുഴ 5463 (പു- 2958, സ്ത്രീ- 2505), കോട്ടയം 5432 (പു- 2828, സ്ത്രീ- 2604), ഇടുക്കി 3234 (പു- 1646, സ്ത്രീ- 1588), എറണാകുളം 7255 (പു-3732, സ്ത്രീ- 3523), തൃശ്ശൂർ 7020 (പു- 3671, സ്ത്രീ- 3349), പാലക്കാട് 6587 (പു- 3321, സ്ത്രീ- 3266), മലപ്പുറം 8387 (പു- 3997, സ്ത്രീ- 4390), കോഴിക്കോട് 5985 (പു- 3078, സ്ത്രീ- 2907), വയനാട് 1857 (പു- 987, സ്ത്രീ- 870), കണ്ണൂർ 5144 (പു- 2630, സ്ത്രീ- 2513, ട്രാൻസ്‌ജെന്റർ- 1), കാസർകോട് 2648 (പു- 1348, സ്ത്രീ- 1300) എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളുടെ ആകെ എണ്ണം.
അന്തിമ പട്ടിക പ്രകാരം ഓരോ ജില്ലയിലേയും മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ എണ്ണം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്ന ക്രമത്തിൽ ചുവടെ –

സാമൂഹിക അകലം പാലിച്ചുള്ള പ്രചാരണങ്ങൾ ആയതിനാലും ഓൺലൈൻ മീഡിയകളിലും പ്രിന്റിംഗ് മീഡിയകളും മറ്റു അനുബന്ധ മേഖലകളിലും നേരിയ രീതിയിലെങ്കിലും വ്യാപാര വർദ്ധനവ് അനുഭവപ്പെടുന്നതായി ബന്ധപ്പെട്ട വ്യാപരികൾ പറയുന്നു. ആശങ്കൾ ഉണ്ടെങ്കിലും ഈ കോവിഡ് കാലത്തിനിടെ വന്ന ചെറിയൊരു ആശ്വാസം എന്ന നിലക്ക് ഒരു പ്രതീക്ഷയുടെ വകകൾ നൽകുന്നുണ്ടെന്നും അവർ പങ്കുവെക്കുന്നു.
.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team