നേട്ടത്തിന്റെ വിളനിലങ്ങളിലേക്ക് തിരിച്ചുകയറി കാര്‍ഷിക കയറ്റുമതി
കൊച്ചി: നേട്ടത്തിന്റെ വിളനിലങ്ങളിലേക്ക് തിരിച്ചുകയറി കാര്‍ഷിക കയറ്റുമതി. ബസുമതി കയറ്റുമതി സെപ്തംബറില്‍ 71 ശതമാനം വര്‍ദ്ധിച്ച് 3.52 ലക്ഷം ടണ്ണിലെത്തിയെന്ന് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) വ്യക്തമാക്കി.
ഏപ്രില്‍-സെപ്തംബറില്‍ ചോളം കയറ്റുമതി വളര്‍ച്ച 450 ശതമാനമാണ്. 1.67 ലക്ഷം ടണ്ണില്‍ നിന്ന് 9.22 ലക്ഷം ടണ്ണിലേക്കാണ് വളര്‍ച്ച. ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍ എന്നിവയാണ് ചോളം വന്‍തോതില്‍ വാങ്ങിയത്. ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം എന്നിവ മികച്ച താത്പര്യം കാട്ടിയതോടെ നിലക്കടല കയറ്റുമതി 19.2 ശതമാനം ഉയര്‍ന്നു. ബസുമതി ഇതര അരി കയറ്റുമതി വളര്‍ച്ച 100 ശതമാനമാണ്.ഗോതമ്പ് 191 ശതമാനം വളര്‍ച്ചയും കുറിച്ചു.