ഫ്യൂജിഫിലിം X-S10 മിറര്‍ലെസ്സ് ഡിജിറ്റല്‍ ക്യാമറ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു- വില സവിശേഷതകൾ അറിയാം!  

ഫ്യൂജിഫിലിം X-S10 മിറര്‍ലെസ്സ് ഡിജിറ്റല്‍ ക്യാമറ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്യൂജിഫിലിമിന്റെ മുന്‍നിര ക്യാമറകള്‍ അടങ്ങുന്ന എക്സ്-സീരീസിന്റെ ഭാഗമാണ് ഈ ക്യാമറ. പുതിയ ക്യാമറ വിവിധ ലെന്‍സ് കിറ്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഫോട്ടോഗ്രാഫിയിലെ തുടക്കക്കാരെയും വ്ളോഗര്‍മാരെയും ലക്ഷ്യമിട്ടാണ് X-S10 പുറത്തിറക്കിയിരിക്കുന്നത്. ക്യാമറ നിര്‍മ്മാണ മേഖലയില്‍ വലിയ ചരിത്രമുള്ള ഫ്യൂജി ഫിലിംസിന്റെ പുതിയ ക്യാമറ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഇടയില്‍ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26.1 മെഗാപിക്സല്‍ എക്സ്-ട്രാന്‍സ് സിഎംഒഎസ് 4 സെന്‍സര്‍, ഹൈ സ്പീഡ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിന്‍, ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍ (ഐബി‌എസ്) എന്നീ സവിശേഷതകളോടെയാണ് എക്സ്-എസ് 10 വിപണിയില്‍ എത്തിയിരിക്കുന്നത്.

180 ഡിഗ്രി മുന്നിലേക്ക് തിരിക്കാന്‍ കഴിയുന്ന വേരിയ-ആംഗിള്‍ എല്‍സിഡി സ്‌ക്രീനും ക്യാമറയില്‍ നല്‍കിയിട്ടുണ്ട്.മോഷന്‍ സെന്‍സര്‍ റിട്ടന്‍ഷന്‍ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ മിഡ് റേഞ്ച് എക്സ് സീരീസ് ക്യാമറ എന്ന സവിശേഷതയും എക്സ്-എസ്10 ക്യാമറയ്ക്ക് ഉണ്ട് എന്ന് ഫ്യൂജിഫിലിം അറിയിച്ചു.

ഫ്യൂജിഫിലിം എക്സ്-എസ് 10 ക്യാമറയുടെ ബോഡി മാത്രം വാങ്ങുന്നവര്‍ക്ക് ഇത് 99,999 രൂപയ്ക്ക് ലഭ്യമാകും. ക്യാമറ ബോഡി കൂടാതെ 18-55 എംഎം കിറ്റ് ലെന്‍സ് കൂടി ആവശ്യമുള്ളവര്‍ക്ക് മൊത്തം 1,34,999 രൂപ നല്‍കേണ്ടി വരും. ബോഡിക്കൊപ്പം 16-80 എംഎം കിറ്റ് ലെന്‍സാണ് ആവശ്യമെങ്കില്‍ മൊത്തം 1,49,999 രൂപ ചിലവഴിക്കേണ്ടി വരും. ഫോട്ടോകളും വീഡിയോകളും എടുക്കുന്നവര്‍ക്ക് ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ക്യാമറയാണ് ഇത്. ഹൈ സ്പീഡി ഓട്ടോഫോക്കസുള്ള എക്സ്-ട്രാന്‍സ് 26.1 മെഗാപിക്സല്‍ സി‌എം‌ഒ‌എസ് 4 സെന്‍സറാണ് എക്സ്-എസ് 10 ക്യാമറയില്‍ ഉള്ളത്. 2.16 മില്ല്യണ്‍ ഫേസ് ഡിറ്റക്ഷന്‍ പിക്‌സല്‍സും എക്സ്-പ്രോസസര്‍ 4 പ്രോസസറും ക്യാമറയില്‍ ഉണ്ട്. ചില സന്ദര്‍ഭങ്ങളില്‍ വെറും 0.02 സെക്കന്‍ഡ് വേഗത്തില്‍ ഫോക്കസ് ചെയ്യാന്‍ ഈ ക്യാമറയ്ക്ക് സാധിക്കുമെന്ന് ഫ്യൂജിഫിലിം അവകാശപ്പെടുന്നു. 180 ഡിഗ്രി വരെ തിരിക്കാന്‍ കഴിയുന്ന വേരിയ-ആംഗിള്‍ എല്‍സിഡി മോണിറ്ററാണ് ക്യാമറയില്‍ ഉള്ളത്. ലോ ലൈറ്റ് പ്രയോറിറ്റി, റസലൂഷന്‍ പ്രയോറിറ്റി മോഡല്‍, ഫ്രെയിം റേറ്റ് പ്രയോറിറ്റി എന്നീ മൂന്ന് ബൂസ്റ്റ് മോഡുകളുള്ള ലൈവ് വ്യൂ ഫങ്ഷനും ഈ ക്യാമറയില്‍ ഉണ്ട്. ഫ്യൂജിഫിലിം എക്സ്-എസ് 10 മിറര്‍ലെസ്സ് ക്യാമറയാണ്. ഇത് പുതുതായി വികസിപ്പിച്ചെടുത്ത ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍ (ഐബി‌എസ്) സംവിധാനത്തോടെയാണ് വരുന്നത്. ഇത് മുന്‍ മോഡലിനെ അപേക്ഷിച്ച്‌ ഏകദേശം 30 ശതമാനം ചെറുതാണ്. ക്യാമറ ഫൈവ്-ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷനോടെയാണ് വരുന്നത്. മോഷന്‍ സെന്‍സര്‍ റിട്ടന്‍ഷന്‍ മെക്കാനിസം ഉപയോഗിക്കുന്ന ആദ്യത്തെ മിഡ് റേഞ്ച് എക്സ് സീരീസ് ക്യാമറയാണ് ഇതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഇത് പ്രധാനമായും ഷട്ടര്‍ യൂണിറ്റില്‍ നിന്ന് ഉണ്ടാകുന്ന ചെറിയ വൈബ്രേഷനുകള്‍ ഇല്ലാതാക്കുന്ന ഒരു മെക്കാനിക്കല്‍ ഷോക്ക് അബ്സോര്‍ബര്‍ സംവിധാനമാണ്. ക്യാമറ സെറ്റിങ്സ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്ന ഓട്ടോ / എസ്പി (സീന്‍ പൊസിഷന്‍) മോഡും ക്യാമറയില്‍ ഉണ്ട്. ഫ്യൂജിഫിലിം എക്സ്-എസ് 10 ക്യാമറയില്‍ ഷാര്‍പ്പ് ആയ 4കെ വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും. 240fps- ല്‍ ഉയര്‍ന്ന ക്വാളിറ്റിയുള്ള ഫുള്‍-എച്ച്‌ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഈ ക്യാമറയിലൂടെ സാധിക്കും. ഫൂട്ടേജ് കുറഞ്ഞ നോയിസിലും ഉയര്‍ന്ന റെസല്യൂഷനിലുമാണ് റെക്കോര്‍ഡ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാന്‍ 6കെ ക്വാളിറ്റിക്ക് തുല്യമായ ഡാറ്റയില്‍ ക്യാമറ 4കെ വീഡിയോ ക്രിയേറ്റ് ചെയ്യുന്നുവെന്നാണ് കമ്ബനി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team