ഇന്ത്യയുടെ സാമ്പത്തിക മേഖല കരകയറുകയാണെന്ന് IMF!  

വാഷിങ്ടണ്‍: ലോക്ഡൗണും കോവിഡും മഹാമാരിയും തകര്‍ത്ത ഇന്ത്യന്‍ സാമ്ബത്തികമേഖല കരകയറുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). കഴിഞ്ഞ സെപ്റ്റംബറില്‍ കണക്കുകൂട്ടിയതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ച പ്രകടമാകുന്നുണ്ട്. വിപണിയില്‍ പ്രകടമാകുന്ന ചലനം ത്വരിതപ്പെടുത്താന്‍ ഭരണപരമായ ഇടപെടല്‍ കൂടിയുണ്ടാകണമെന്ന് ഐ.എം.എഫ് മുഖ്യവക്താവ് ജെറി റൈസ് വാര്‍ത്താലേഖകരോട് പറഞ്ഞു.
ഭരണതലത്തില്‍ നിന്നുണ്ടാകുന്ന പ്രോത്സാഹന നടപടികള്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് വിപണിയിലെ പ്രവണതകള്‍ കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. വളര്‍ച്ച നിലനിര്‍ത്താനും വേഗം കൂട്ടാനും സര്‍ക്കാറിന്‍െറയും ധനകാര്യ സ്ഥാപനങ്ങളുടെയും ഇടപെടല്‍ ആവശ്യമാണ്.’പ്രഖ്യാപിച്ച നടപടികള്‍ വേഗത്തില്‍ നടപ്പാക്കാനും പുതിയ നടപടികള്‍ ആലോചിക്കാനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ട സമയമാണിത്’ – ജെറി റൈസ് പറഞ്ഞു.

ഇന്ത്യന്‍ സാമ്ബത്തിക മേഖല അതിവേഗം തിരിച്ചുവരികയാണെന്ന് ഐ.എം.എഫിന്റെ ധനകാര്യ മന്ത്രിതല സമിതിയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ചൂണ്ടികാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team