ആപ്പിള്‍ എയര്‍പോഡ്സ് മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു!
ഇവയെ എയര്‍പോഡ്സ് സ്റ്റുഡിയോ എന്ന പേരില്‍ നേരത്തെ പ്രചരിച്ചിരുന്നു. ഡിസംബര്‍ 8ന് ആപ്പിളിന് പുതിയ ഹാര്‍ഡ്‌വെയര്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് ആപ്പിളില്‍ നിന്ന് പുതിയ ഓവര്‍-ഇയര്‍, വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എയര്‍പോഡ്സ് മാക്സ് ആഗോളതലത്തില്‍ അവതരിപ്പിച്ചു. ലോകമെമ്ബാടും ഇന്ത്യയിലുമായി ഇതിന്‍റെ ഷിപ്പിംഗ് ഡിസംബര്‍ 15ന് ആരംഭിക്കും.
പിങ്ക്, ഗ്രീന്‍, ബ്ലൂ, സ്പേസ് ഗ്രേ, സില്‍വര്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറില്‍ ഇത് വരുന്നത്.ഇന്ത്യയില്‍ ഇതിന് വരുന്ന വിലയും ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ആപ്പിള്‍ എയര്‍പോഡ്സ് മാക്‌സ് ആപ്പിള്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറില്‍ 59,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ സ്റ്റോറിലൂടെയും മറ്റ് ആപ്പിള്‍ റീസെല്ലറുകളിലൂടെയും ഈ ഡിവൈസ് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതിനായി രൂപകല്‍പ്പന ചെയ്ത പ്രത്യേക “സ്മാര്‍ട്ട്” കേസ് ഇതിന് ലഭിക്കും. അതില്‍ ഫ്ലാപ്പ് ഓപ്പണ്‍ കവറും ചാര്‍ജ് ചെയ്യുന്നതിനായി ഒരു ലൈറ്റിനിങ് യുഎസ്ബി-സി കേബിളും ലഭിക്കുന്നു.ആഗോള വിപണിയില്‍ എയര്‍പോഡ്സ് മാക്സ് പ്രോ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ക്ക് 549 ഡോളറാണ് വില വരുന്നത് (ഏകദേശം 40,500 രൂപ).
ആപ്പിളിന്റെ ആദ്യ ഓവര്‍-ഇയര്‍ ഹെഡ്‌ഫോണുകള്‍ ഉയര്‍ന്ന ഫിഡിലിറ്റി ഓഡിയോ നല്‍കുമെന്ന് അവകാശപ്പെടുന്നു. മെഷീന്‍ ചെയ്ത അലുമിനിയം ഇയര്‍കപ്പുകള്‍ ഒരു സെക്കന്‍ഡറി സസ്പെന്‍ഷന്‍ സിസ്റ്റത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇത് സ്റ്റെയിന്‍ലെസ്-സ്റ്റീല്‍ ഹെഡ്‌ബാന്‍ഡിനൊപ്പം വരുന്നു. എയര്‍പോഡ്സ് മാക്‌സിന്റെ ഇയര്‍കപ്പുകള്‍ക്ക് കാന്തികമായി ഘടിപ്പിച്ചിരിക്കുന്ന കുഷ്യനുകളെ ചുറ്റിപ്പറ്റിയുള്ള “അകോസ്റ്റിക്കലി ഒപ്റ്റിമൈസ് ചെയ്ത” ഒരു വലയമുണ്ട്. മികച്ച നോയ്‌സ് ക്യാന്‍സലിങ് അനുഭവത്തിനായി ഇതില്‍ വരുന്ന മെറ്റീരിയലുകളുടെ സംയോജനം മികച്ച സുപ്പീരിയര്‍ പാസ്സീവ് സീല്‍ സവിശേഷത നല്‍കുന്നുവെന്ന് ആപ്പിള്‍ പറയുന്നു. ആപ്പിളില്‍ നിന്നുള്ള കസ്റ്റം 40 എംഎം ഡൈനാമിക് ഡ്രൈവറുകളും അതിന്റെ പ്രൊപ്രൈറ്ററി എച്ച് 1 ചിപ്പും എയര്‍പോഡ്സ് മാക്സില്‍ ഘടിപ്പിച്ചിരിക്കുന്നു. ഹെഡ്‌ഫോണുകളില്‍ മൊത്തം ഒന്‍പത് മൈക്രോഫോണുകളാണ് വരുന്നത്. അവയില്‍ എട്ട് എണ്ണം എല്ലാ ദിശകളില്‍ നിന്നും ശബ്‌ദം തടയുന്നതിന് ആക്റ്റീവ് നോയ്‌സ് ക്യാന്‍സലിങ് (ANC) പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ആപ്പിളിന്റെ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകളായ എയര്‍പോഡ്സ് പ്രോയുടെ സവിശേഷതയ്ക്ക് സമാനമായ സിംഗിള്‍-ബട്ടണ്‍ പ്രസ് ട്രാന്‍സ്പരന്‍സി മോഡ് ഇതിന് ഉണ്ട്. വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ ബ്ലൂടൂത്ത് വി 5 ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. എയര്‍പോഡ്സ് മാക്സിന് ഡയനാമിക്ക് ഹെഡ് ട്രാക്കിംഗ് വരുന്ന സ്പേഷ്യല്‍ ഓഡിയോ ഉണ്ട്. ഇത് പ്രധാനമായും ഹെഡ് മൂവേമെന്റ് ട്രാക്കുചെയ്യാനും തത്സമയം ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യാനും ആക്‌സിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ് സെന്‍സറുകള്‍ ഉപയോഗിക്കുന്നു. ഒപ്പം സംഗീതത്തിന്റെ വ്യത്യസ്‌ത തരങ്ങള്‍ക്കായി ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള അഡാപ്റ്റീവ് ഇക്യുവും ഇതില്‍ നല്‍കിയിരിക്കുന്നു.