ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ഐ പി ഒ ഈ മാസം അവസാനം!
ഇന്ത്യന്‍ റെയ്ല്‍വേയുടെ ഫിനാന്‍സിംഗ് കമ്ബനിയായ ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി)യുടെ പ്രാഥമിക പൊതു ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം ഒടുവിലുണ്ടായേക്കും. ആങ്കര്‍ ഇന്‍വെസ്റ്ററില്‍ നിന്ന് ഫണ്ട് സമാഹരിക്കുന്ന ആദ്യ പൊതുമേഖല കമ്ബനിയുടെ ഐ പി ഒ എന്ന സവിശേഷതയോടെയാണ് ഐആര്‍എഫ്‌സി ലിസ്റ്റിംഗിന് ഒരുങ്ങുന്നത്.
4600 കോടി രൂപയാണ് ഐആര്‍എഫ്‌സിയുടെ സമാഹരണ ലക്ഷ്യം. 178.21 കോടി ഓഹരികളാണ് വില്‍പ്പന നടത്തുക. ഇതില്‍ 118.80 കോടി ഓഹരികള്‍ പുതുതായുള്ളതാണ്.
ഐആര്‍എഫ്‌സിയുടെ ലിസ്റ്റിംഗ് കൂടി പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യന്‍ റെയ്ല്‍വേയില്‍ നിന്നുള്ള അഞ്ചാമത്തെ കമ്ബനി കൂടി ഓഹരി വിപണിയിലെത്തും.2017ലാണ് അഞ്ച് റെയ്ല്‍വേ കമ്ബനികളെ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്. ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ആര്‍ഐടിഇഎസ്, റെയ്ല്‍ വികാസ് നിഗം, ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) എന്നിവയാണ് നിലവില്‍ ലിസ്റ്റിംഗ് നടത്തിയിരിക്കുന്ന റെയ്ല്‍വേയില്‍ നിന്നുള്ള നാല് കമ്ബനികള്‍.