2021 ഫെബ്രുവരി എട്ട് മുതല്‍ വാട്സ്‌ആപ്പ് സേവന നിബന്ധനകള്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്!
1 ഫെബ്രുവരി എട്ട് മുതല്‍ വാട്സ്‌ആപ്പ് സേവന നിബന്ധനകള്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ഉപയോക്താക്കളും ആപ്ലിക്കേഷനില്‍ നിന്ന് തുടര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പുതിയ നിബന്ധനകള്‍ ‘അംഗീകരിയ്ക്കണം’. പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.വാട്ട്സ്‌ആപ്പ് അവസാനമായി അതിന്റെ സേവന വ്യവസ്ഥകള്‍ 2018ലാണ് അപ്ഡേറ്റു ചെയ്തത്. വാട്സ്‌ആപ്പ് തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ പുതിയ വ്യവസ്ഥകള്‍ അംഗീകരിയ്ക്കമെന്നും അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും പറയുന്ന പ്രൈവസി പോളിസി അപ്ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.