ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ പദ്ധതിക്ക്കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി!  

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആത്മ നിര്‍ഭര്‍ പാക്കേജ് 3.0 യ്ക്ക് കീഴില്‍ നടക്കുന്ന കോവിഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതും ലക്ഷ്യമിട്ടാണ് നടപടി.പദ്ധതിയുടെ ചെലവിലേക്കായി നടപ്പ് സാമ്ബത്തിക വര്‍ഷം 1584 കോടി രൂപയും, പദ്ധതി കാലയളവ് ആയ 2020- 2023 ലേക്ക് ആകെ 22,810 കോടി രൂപയും മന്ത്രിസഭ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team