യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി ഇസുസുവിന്‍റെ ഡി-മാക്‌സ്!
യൂറോ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവിന്‍റെ ലൈഫ്‌സ്റ്റൈല്‍ പിക്ക്-അപ്പ് ട്രക്കായ ഡി-മാക്‌സ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 84 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 86 ശതമാനവും കാല്‍നട യാത്രക്കാരുടെ സുരക്ഷയില്‍ 69 ശതമാനവും മാര്‍ക്ക് നേടിയാണ് ഈ വാഹനം സുരക്ഷ ഉറപ്പാക്കിയിരിക്കുന്നതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂറോപ്യന്‍ വിപണിയില്‍ ഇസുസു അവതരിപ്പിച്ച ഡി-മാക്‌സാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഡി-മാക്‌സ് വിദേശ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇതിലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റമാണ് കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്.വാഹനത്തിന്റെ മുന്നിലുണ്ടാകുന്ന ആഘാതത്തില്‍ യാത്രക്കാരുടെ കംപാര്‍ട്ട്‌മെന്റ് വരെ മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനത്തിന് പുറമെ, ഡ്രൈവര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ലെയ്ന്‍ സപ്പോര്‍ട്ട് സിസ്റ്റം, ക്യാമറ ബേസ്ഡ് ട്രാഫിക് സൈന്‍ റെക്കഗനീഷന്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പിന്തുണയിലാണ് ക്രാഷ് ടെസ്റ്റില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.
ഇസുസുവിന്റെ 2020 പതിപ്പാണ് ക്രാഷ് ടെസ്റ്റിനെ അതിജീവിച്ചത്. 2019-ല്‍ അവതരിപ്പിച്ച ഈ വാഹനം 2020-ന്റെ തുടക്കത്തിലാണ് ഏതാനും ഏഷ്യന്‍ വിപണികളില്‍ എത്തിയത്. അടുത്തിടെയാണ് ഇസുസു മോട്ടോഴ്‍സ് ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ഗുഡ്‍സ് വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേലോഡാണുള്ളത്.ശക്തമായ 2.5 ലിറ്റര്‍ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തിന്റേത്. ഗുഡ്‍സ് വാഹന വിഭാഗത്തില്‍ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളോടെയാണ് വാഹനങ്ങള്‍ ലോഞ്ച് ചെയ്യുന്നത്. ഡി-മാക്‌സ് റെഗുലര്‍, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ പുതിയ ഗലേന ഗ്രേ കളറിനൊപ്പം സ്പ്ലാഷ് വൈറ്റ്, ടൈറ്റാനിയം സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. 8,38,929 രൂപയാണ് പുതിയ ഡി-മാക്സ് സൂപ്പര്‍ സ്‌ട്രോങ്ങിന്റെ എക്‌സ്-ഷോറൂം വില.എക്സ്റ്റീരിയറിലും ഇന്റീരിയറിലും സവിശേഷതകളാല്‍ സമ്പന്നമാണ് പുതുക്കിയ മോഡലുകള്‍. എയറോഡൈനാമിക് എക്സറ്റീരിയര്‍ ഡിസൈന്‍, പുതിയ ഗ്രില്‍,ബോണറ്റ്,ബമ്പര്‍ ഡിസൈനുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചതാണ് പുതിയ ഹെഡ്ലാമ്പ് ഡിസൈന്‍. സെഗ്മെന്റില്‍ ആദ്യമായി, ഫലപ്രദമായ ഇന്ധന ക്ഷമതയുള്ള വേരിയബിള്‍ ജ്യോമെട്രിക് ടര്‍ബോചാര്‍ജറാണ് രണ്ട് വാഹനങ്ങിലും സജ്ജീകരിച്ചിരിക്കുന്നത്.ഇലക്‌ട്രോണിക് നിയന്ത്രിത ഇജിആര്‍ (എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സംവിധാനവും വാഹനത്തിനുണ്ട്. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റുള്ള മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ക്ലസ്റ്ററാണ് രണ്ട് മോഡലുകളിലും വരുന്നത്. ഇത് വാഹനത്തിന്റെ ടോര്‍ക്ക് ഇന്ധന നിര്‍വ്വഹണം, ഡ്രൈവ്ട്രെയിന്‍ എന്നിവയുടെ ഈട് വര്‍ധിപ്പിക്കുന്നു.
ഗുണനിലവാരമുള്ള ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി സീറ്റുകളാണ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട്, റിയര്‍ ക്രംപ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, ഡോര്‍ സൈഡ് ഇന്‍ട്രൂഷന്‍ ബീം, കൊളാപ്‌സിബിള്‍ സ്റ്റിയറിംഗ് കോളം, ഡ്രൈവ് ട്രെയിനിന് അണ്ടര്‍ബോഡി സ്റ്റീല്‍ പരിരക്ഷണം എന്നിവ അടങ്ങുന്ന മികച്ച സുരക്ഷാ സംവിധാനങ്ങളാണ് രണ്ട് വാഹനങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും(ബോസ്) വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് പാനിക് ബ്രേക്കിംഗില്‍ ഒരേ സമയം ബ്രേക്ക്,ആക്സിലേറ്റര്‍ പെഡലുകള്‍ ചവിട്ടുമ്ബോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കുറയ്ക്കുന്നു. ഇസുസു ഡി-മാക്‌സ്, ഡി-മാക്‌സ് എസ്-ക്യാബ് വാഹനങ്ങള്‍ വിവിധ ഭൂപ്രദേശങ്ങളിലായി 40 ലക്ഷം കിലോമീറ്ററിലധികം ടെസ്റ്റ് പൂര്‍ത്തികരിച്ചാണ് എത്തുന്നതെന്നും കമ്പനി പറയുന്നു.