ഇൻഫിനിസ് സ്മാർട്ട്‌ HD 2021 ഇന്ന് ഇന്ത്യന്‍ വിപണിയില്‍: വില 5999 രൂപ!  

ഇന്‍ഫിനിക്സിന്റെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു .Infinix Smart HD 2021 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു .

ഡിസംബര്‍ 16 ഇന്നാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .5000 mah ന്റെ ബാറ്ററി കരുത്തിലാണ് ഇത് വിപണിയില്‍ പുറത്തിറങ്ങുന്നത് .എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവറേജ് ഫീച്ചറുകള്‍ മാത്രമാണ് ലഭിക്കുന്നത് .ആന്തരിക ഫീച്ചറുകളില്‍ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ലഭിക്കുന്നത് .അതുപോലെ തന്നെ 6.1 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് ഈ ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത് .ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ അടക്കം ഈ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team