സമ്പദ്​ വ്യവസ്​ഥ അടുത്ത മാസങ്ങളില്‍ പച്ചപിടിക്കുമെന്ന്​ സര്‍വേ റിപ്പോര്‍ട്ട്​!  

ന്യൂഡല്‍ഹി: ​കോവിഡ്​ മഹാമാരിയെത്തുടര്‍ന്ന്​ തകര്‍ച്ച നേരിടുന്ന രാജ്യത്തെ സമ്പദ്​ വ്യവസ്​ഥ അടുത്ത മാസങ്ങളില്‍ പച്ചപിടിക്കുമെന്ന്​ സര്‍വേ റിപ്പോര്‍ട്ട്​.രാജ്യത്ത്​ വീട്​ പുനരുദ്ധാരണം, യാത്ര, മറ്റ്​ വിനോദങ്ങള്‍ എന്നിവക്കായി പണം ചെലവഴിക്കുമെന്ന്​ 48 ശതമാനം ഉപയോക്താക്കളുടെ പ്രതികരണമാണ്​​ സാമ്പത്തിക രംഗത്തിന്​ പുത്തന്‍ ഉണര്‍വേകുക.ഉത്സവ സീസണിലെയും ദ്വിവാര്‍ഷിക ചെലവഴിക്കലുകളും അടിസ്​ഥാനപ്പെടുത്തിയാണ്​ സര്‍വേ പ്രവചനം.2020 ഡിസംബര്‍ ഒന്നിനും 2021 മാര്‍ച്ച്‌ 31 നും ഇടയില്‍ 48 ശതമാനം ഉപഭോക്താക്കളും 1,000 മുതല്‍ 50,000 രൂപ വരെ ചെലവഴിക്കാന്‍ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സര്‍വേ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team