പൊതുസ്ഥലംമാറ്റത്തിന് ഡിസംബർ 17 മുതൽ അപേക്ഷിക്കാം
സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ 2020 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനായി സ്പാർക്ക് മുഖേന ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ജീവനക്കാർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ ഡിസംബർ 17 മുതൽ 22 വരെ സമർപ്പിക്കാം. അപേക്ഷ അതത് ഡ്രോയിംഗ് & ഡിസ്‌ബേഴ്‌സിംഗ് ഓഫീസർ ജില്ലാലെവൽ ഓഫീസർക്ക് 23 മുതൽ 24 വരെ സമർപ്പിക്കാം.
ജില്ലാലെവൽ ഓഫീസർ നിന്നും സ്റ്റേറ്റ്‌ലെവൽ ഓഫീസർക്ക് 25 മുതൽ 29 വരെ സമർപ്പിക്കാം. സ്റ്റേറ്റ്‌ലെവൽ ഓഫീസർ 30ന് അപേക്ഷ അംഗീകരിക്കുകയോ/ നിരസിക്കുകയോ ചെയ്യാം. കരട് ലിസ്റ്റ് 31ന് പരസ്യപ്പെടുത്തും.