വ്യവസായ മേഖലക്ക് ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ KFC മുഖേന നല്‍കുമെന്ന് വ്യവസായ മന്ത്രി!
തിരുവനന്തപുരം; സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആയിരം കോടി രൂപയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് മുഖേന നല്‍കുമെന്ന് വ്യവസായ മന്ത്രി . ഒപ്പം സംരംഭക വികസന പദ്ധതിയുടെ ഭാഗമായി ഈടില്ലാതെ ഒരുലക്ഷം രൂപവരെയും നല്‍കും. ഈട് നല്കാന് സ്വന്തമായി വസ്തുക്കള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും നല്‍കാമെന്നും മന്ത്രി അറിയിച്ചു.
ഈ വര്‍ഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപക്ക് പുറമെയാണ് ആയിരം കോടിയുടെ പുതിയ പദ്ധതി. ഇതോടെ ഈ വര്‍ഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വര്‍ഷം 1446 കോടി രൂപയായിരുന്നു വിതരണം ചെയ്തത്. സംരംഭക വികസന പദ്ധതിയില്‍ പതിനായിരത്തില്പരം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് ഏറെ സഹായമാകുന്നതാണ് കെഎഫ്സിയുടെ നടപടി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉദാരമായ വായ്പകള്‍ നല്കാന് മടിച്ചു നില്‍ക്കുമ്ബോഴുള്ള കെഎഫ്സിയുടെ പദ്ധതി ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ച് 31 നകം 1000 കോടയുടെ വിവിധ പദ്ധതികള്‍ക്കായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഡി ടോമിന് തച്ചങ്കരി പറഞ്ഞു. നിലവില്‍ പ്രാഥമിക ഈട് കൂടാതെ ബാങ്കുകള്‍ കൊളാറ്ററല്‍ സെക്യൂരിറ്റി കൂടി വാങ്ങിക്കുന്നുണ്ട്. എന്നാല്‍ ഇതിന് വിപരീതമായാണ് ഈട് വാങ്ങാതെ കെഫ്സി വായ്പകള്‍ ലഭ്യമാക്കുന്നത്.
സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ വായ്പ തുക മുന്‍കൂറായി ലഭിക്കും.